മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ; കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം

Published : Nov 27, 2024, 11:57 PM IST
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ; കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം

Synopsis

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു

ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു

കരാർ നിർമ്മാണ തൊഴിലാളിയായ ഉദയസൂര്യനെ കഴിഞ്ഞദിവസമാണ്‌ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് വരാഞ്ഞതിനെ  തുടർന്ന് ഉദയസൂര്യനെ അന്വേഷിച്ചെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

മദ്യപിച്ച ശേഷം ഉദയസൂര്യനും സഹോദരനും വിഘ്നേശ്വറും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സംഭവസമയത്ത് വിഘ്നേശ്വർ വീട്ടിലുണ്ടായിരുന്നെന്നും പൊലീസ് മനസ്സിലാക്കി.  പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ കൊലപാതകമെന്ന സൂചനകളുണ്ടായിരുന്നു. തുടർന്ന് വിഘ്നേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ,സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നെന്ന് വിഘ്നേശ്വര്‍ സമ്മതിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്