പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്

Published : Jul 14, 2026, 09:49 AM IST
Perumbavoor

Synopsis

യുവതി വീട്ടിനുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് അകത്തു കയറി വാതിൽ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങുമ്പോൾ രാത്രി 7 മണിയോടെയാണ് സംഭവം. മോഷണ ശ്രമത്തിനുശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചിരുന്നു. യുവതി വീട്ടിനുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് അകത്തു കയറി വാതിൽ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിഞ്ഞെന്നും മലയാളിയാണെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
തൊപ്പി മുങ്ങി? എറണാകുളം ജില്ല വിട്ടെന്ന് സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കും, സഹകരിക്കുന്നില്ലെന്ന് പൊലീസ്