ഉത്സവത്തിന് കച്ചവടം നടത്താനെത്തി, ഭാരവാഹിയെ മര്‍ദ്ദിച്ചു; ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച യുവാവ് പിടിയിൽ

Published : Mar 23, 2023, 02:43 PM IST
ഉത്സവത്തിന് കച്ചവടം നടത്താനെത്തി, ഭാരവാഹിയെ മര്‍ദ്ദിച്ചു; ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച യുവാവ് പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രദർശന നഗരിയിൽ കച്ചവടത്തിനായെത്തിയ പ്രമോദ് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്.

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പൊലീസുകാരെ ആക്രമിച്ച യുവാവിനെ  അറസ്റ്റ് ചെയ്തു. കാസർകോട് ഗാന്ധിപുരം  സ്വദേശി പ്രമോദാണ്  പിടിയിലായത്. വള്ളിയൂർക്കാവ് ഉത്സവ നഗരിയില്‍ കച്ചവടത്തിനെത്തിയതാണ് പ്രമോദ്. ഉത്സവത്തിനിടെ ആഘോഷ കമ്മിറ്റി ഭാരവാഹിയെ മർദിച്ചത് ചോദ്യം  ചെയ്യാനെത്തിയ പൊലീസുകാരെയാണ് ഇയാള്‍ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രദർശന നഗരിയിൽ കച്ചവടത്തിനായെത്തിയ പ്രമോദ് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് എസ്.ഐ ജോസടക്കം ആറ് പൊലീസുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമികചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read More : കഞ്ചാവ് കേസിൽ കുടുങ്ങി, ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങി; 14 കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്