
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയാള്‍ പിടിയിൽ. പൂവാർ സ്വദേശി സുരേഷാണ് പോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. പണം നൽകിയവർക്ക് വ്യാജ ലെറ്റർ പാഡിൽ കത്തും നൽകിയിരുന്നു. അദാനി സീപോർട്ട് അധികൃതർ തമ്പാനൂർ പൊലിസിൽ നൽകിയ പരാതിലാണ് പ്രതിയെ പിടികൂടിയത്. കോവളം വെള്ളാറിൽ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരിൽ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു.
വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയാള്‍ പിടിയിൽ. തുറമുഖത്തിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പൂവാർ സ്വദേശി സുരേഷ് നിരവധി പേരിൽ നിന്നും പിടികൂടിയത്. പണം വാങ്ങുന്നവർക്ക് വിഴിഞ്ഞം തുറമുഖത്ത് വ്യാജ ലെറ്റർ പാഡിൽ കത്തും നൽകിയിരുന്നു. അദാനി സീപോർട്ട് അധികൃതർ തമ്പാനൂർ പൊലിസിൽ നൽകിയ പരാതിലാണ് പ്രതിയെ പിടികൂടിയത്. കോവളം വെള്ളാറിൽ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരിൽ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.