'രണ്ട് അക്കൗണ്ടുകള്‍, കൈമാറിയത് മൂന്നരക്കോടി'; അന്വേഷണം എത്തിയത് വന്‍ തട്ടിപ്പുസംഘത്തിലേക്ക്, യുവാവ് പിടിയില്‍

Published : Mar 09, 2024, 05:54 PM ISTUpdated : Mar 10, 2024, 12:10 AM IST
'രണ്ട് അക്കൗണ്ടുകള്‍, കൈമാറിയത് മൂന്നരക്കോടി'; അന്വേഷണം എത്തിയത് വന്‍ തട്ടിപ്പുസംഘത്തിലേക്ക്, യുവാവ് പിടിയില്‍

Synopsis

വീട്ടിലിരുന്ന് ഗൂഗിള്‍ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തത്.

പാലക്കാട്: സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുവായൂര്‍ പിട്ടുപീടിക കുരുടന്‍കുളമ്പ് സായിദാസ് (34) എന്ന യുവാവിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഗൂഗിള്‍ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കണ്ണിയായ സംഘം വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. 

തട്ടിപ്പുസംഘത്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. വ്യാജ പേരില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് തുക തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷന്‍ കൈപ്പറ്റി വരുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പാലക്കാട് സൈബര്‍ പൊലീസ്, ബാങ്ക് അക്കൗണ്ടുകള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സായിദാസിനെ പിടികൂടിയത്. ഇയാളുടെ രണ്ട് അക്കൗണ്ടുകളിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരക്കോടിയോളം രൂപ കൈകാര്യം ചെയ്തതായിട്ടാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. 

ആര്‍. ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി  ടി.ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ഡി. അനൂപ് മോന്‍, എസ്‌ഐ വി.രാജേഷ്, എഎസ്‌ഐ എം.മനേഷ്, സിപിഒമാരായ എം. ഷിജു, എച്ച്. ഹിറോഷ്, നിയാസ്, വി ഉല്ലാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റഷ്യൻ മോഡലുകളുമായുള്ള സമ്പർക്കം, ബിൽഗേറ്റ്സിന് ലൈംഗിക രോഗം, മെലിൻഡയ്ക്ക് മരുന്ന് അറിയാതെ നൽകി', വീണ്ടും ഞെട്ടിച്ച് എപ്സ്റ്റീൻ ഫയൽ
'കണ്ണു ചൂഴ്ന്നെടുത്തു, തല അടിച്ച് തകർത്തു', 12വയസുകാരനെ ക്രൂരമായി ആക്രമിച്ച് കൊന്ന് രണ്ടാനച്ഛൻ, ചിത്രങ്ങൾ കണ്ട് തളർന്ന് വീണ് യുവതി