വർക്കലയിൽ തനിച്ച് കഴിയുന്ന സ്ത്രീയുടെ വീട്ടിൽ രാത്രിയെത്തി, ലൈംഗികാതിക്രമം; കേസെടുത്തതോടെ അനസ് മുങ്ങി, പിടിയിൽ

Published : Dec 28, 2023, 04:12 PM IST
വർക്കലയിൽ തനിച്ച് കഴിയുന്ന സ്ത്രീയുടെ വീട്ടിൽ രാത്രിയെത്തി, ലൈംഗികാതിക്രമം; കേസെടുത്തതോടെ അനസ് മുങ്ങി, പിടിയിൽ

Synopsis

നിരവധി കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ പേരുമുള്ളയാളാണ് അറസ്റ്റിലായ അനസെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ അനസിനെ വർക്കല പൊലീസ് പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ പേരുമുള്ളയാളാണ് അറസ്റ്റിലായ അനസെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26 ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തനിച്ച്  താമസിക്കുന്ന 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ അനസ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സ്ത്രീയുടെ പരാതിയിന്മേൽ  പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതി ഒളിവിൽപോയിരുന്നു. ഇന്ന് രാവിലെയാണ് വർക്കല പൊലീസ്   ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.  വർക്കല ഇൻസ്പെക്ടർ പ്രവീൺ ജെ.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More : വീട്ടിലേക്ക് വിളിച്ചുവരുത്തി, 69 കാരൻ മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ജീവപര്യന്തം തടവ്

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ