മിഠായി കവറുകളിലാക്കി ബ്രൗണ്‍ ഷുഗർ വിൽപ്പന: യുവാവ് പിടിയിൽ

By Web TeamFirst Published Nov 19, 2019, 2:42 PM IST
Highlights

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഒരു പാക്കറ്റ് 500 രൂപക്കായിരുന്നു വിൽപ്പന. 

കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനായി മിഠായി കവറുകളിലാക്കി എത്തിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. പുളിക്കൽ മലയിൽ പുറായിൽ സഹീർ ബാബു(40)വിനെയാണ് ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിഎ പ്രദീപും സംഘവും ഇന്ന് രാവിലെ കൊണ്ടോട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മിഠായി കവറുകളില്‍ നിറച്ച 300 പാക്കറ്റ് ബ്രൗൺഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഒരു പാക്കറ്റ് 500 രൂപക്കായിരുന്നു വിൽപ്പന. ഇതിനായി വാടക വീടും ഇയാൾ തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ മിഠായി കവറെന്ന് തോന്നിക്കുന്ന വർണ്ണക്കടലാസുകളിലായിരുന്നു പാക്കിങ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

click me!