കാരംസ് ക്ലബിന്‍റെ മറവില്‍ എംഡിഎംഎ, പെണ്‍കുട്ടികളും ഇരകള്‍; 'ബാഗു' പിടിയില്‍, മാഫിയ തലവനായി അന്വേഷണം

Published : Sep 18, 2022, 01:13 PM ISTUpdated : Sep 18, 2022, 01:17 PM IST
 കാരംസ് ക്ലബിന്‍റെ മറവില്‍ എംഡിഎംഎ, പെണ്‍കുട്ടികളും ഇരകള്‍; 'ബാഗു' പിടിയില്‍, മാഫിയ തലവനായി അന്വേഷണം

Synopsis

സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്‍റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന നടത്താറുള്ളത്. വാഹനം ദൂരെ പാർക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.

കോഴിക്കോട്: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരിൽ അറിയപ്പെടുന്ന കുന്നത്ത് പടിക്കൽ ബിനേഷ് (37) ആണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.  പ്രതിയിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന നടത്തിയിരുന്നത്. പെൺകുട്ടികളുൾ ഉള്‍പ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്‍റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന നടത്താറുള്ളത്. വാഹനം ദൂരെ പാർക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.

സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇൻസ്പെക്ടർ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന മാഫിയ തലവനെകുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് ഹിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് യുവ തലമുറയെയാണെന്ന് പൊലീസ് പറഞ്ഞു. 

ആരാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മുപ്പത്തിഒന്നായിരം രൂപയും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡൻസാഫ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്റ്റ് ഹിൽ കാരപ്പറമ്പ് ഭാഗങ്ങളിൽ എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.  

ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സി.പിഒ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ എസ്ബി കൈലാസ് നാഥ്, ശ്രീഹരി, കിരൺ ശശിധരൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട് സീനിയർ സിപിഓ ഹരീഷ്, ഡ്രൈവർ സിപിഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read More :  വയനാട്ടില്‍ പൊള്ളലേറ്റ് മരിച്ച മുഫീദയുടെ മക്കളെ സിപിഎം നേതാവ് അപമാനിച്ചതായി പരാതി, വിവാദം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ