
പാലക്കാട്: പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
സുഹൃത്ത് റിഷാദിന് ഒപ്പമായിരുന്നു വൈകീട്ട് ഹക്കീം ഉണ്ടായിരുന്നത്. സംസാരത്തിനിടെ ഉണ്ടായ തർക്കത്തിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന പേനാക്കത്തി കൊണ്ട് റിഷാദ് ഹക്കീമിനെ പരിക്കേൽപ്പിച്ചു എന്നാണ് പ്രാഥമിക വിവരം. ഹക്കീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെ സുഹൃത്ത് റിഷാദിനെ പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഫോട്ടോ: വലത് വശത്ത് മരിച്ച ഹക്കീം, ഇടത് വശത്ത് റിഷാദ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam