മലപ്പുറത്ത് 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം തടവ്

Published : Jun 28, 2023, 09:17 AM ISTUpdated : Jun 28, 2023, 09:20 AM IST
മലപ്പുറത്ത് 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം തടവ്

Synopsis

2017-2018 കാലയളവിൽ പെൺക്കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.

നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിഷ 11 വയസുകാരിയായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ  കേസിൽ പ്രതിക്ക് 20 വർഷം  തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.  മമ്പാട് പുള്ളിപ്പാടം കാരച്ചാൽ സ്വദേശി കാട്ടിപൊയിൽ കെ സുധീഷ് മോൻ (31) നെയാണ് ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്.  2017-2018 കാലയളവിൽ പെൺക്കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. 

നിലമ്പൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന റസിയ ബംഗാളത്, എ സജിത്, ശശികുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചുപ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും, പ്രതി പിഴ തുക അടക്കുന്ന പക്ഷം ഇരക്ക് നൽകാനും  കോടതി വിധിച്ചു.

അതേസമയം മറ്റൊരു കേസിൽ പത്ത് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിക്ക് നിലമ്പൂർ പോക്സോ കോടതി 20 വർഷം തടവും 70,000 രൂപ പിഴയും   ശിക്ഷ വിധിച്ചു.  വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പരാതിക്കാരിയായ പെൺകുട്ടിയെ പ്രതി  കൂടി കൂട്ടികൊണ്ടു പോയി ഗൗരവമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.

Read More : കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

Read More : 'മുഖംമൂടി, മാസ്ക്, തൊപ്പി'; വീട് കുത്തിത്തുറന്ന് സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്നു, പ്രതിയുടെ ദൃശ്യം പുറത്ത്
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും