
കല്‍പ്പറ്റ: വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. പിന്നീട് പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വീട്ടിലേക്ക് വിളിച്ചുവരുത്തിയും പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തി. ഇതോടെയാണ് കുട്ടി വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ പി. പ്രമോദും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റസാഖുമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.
Read More :
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam