Latest Videos

100 കൊല്ലം പഴക്കം, 300 കിലോ ഭാരം, 8 പേർക്ക് ഒരുമിച്ച് കിടക്കാം, ഈ ​ഗ്രാമത്തിലെ കട്ടിലുകൾക്ക് പിന്നിലെ കഥ

By Web TeamFirst Published May 7, 2024, 1:41 PM IST
Highlights

ഏകദേശം 300 കിലോഗ്രാം ഭാരമുള്ളതും 8 പേർക്ക് കിടക്കാൻ കഴിയുന്നതുമാണ് ഈ കട്ടിലുകൾ. 125 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. രസകരമായ മറ്റൊരു കാര്യം ഈ ​ഗ്രാമത്തിലെ എല്ലാ അം​ഗങ്ങളും ഒരേ കുടുംബത്തിൽ നിന്നും ഉള്ളവരാണ് എന്നതാണ്.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗ്ല ബന്ദ് ഗ്രാമം അല്പം വ്യത്യസ്തമാണ്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയ കരുതലാണ് ഇവിടെയുള്ള മനുഷ്യർക്ക്. വളരെ വലിപ്പവും ഭാരവുമുള്ള പഴയ തരത്തിലുള്ള കട്ടിലുകൾ (ചാർപോയ്) നമുക്കിവിടെ കാണാം. 

ഏകദേശം 300 കിലോഗ്രാം ഭാരമുള്ളതും 8 പേർക്ക് കിടക്കാൻ കഴിയുന്നതുമാണ് ഈ കട്ടിലുകൾ. 125 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. രസകരമായ മറ്റൊരു കാര്യം ഈ ​ഗ്രാമത്തിലെ എല്ലാ അം​ഗങ്ങളും ഒരേ കുടുംബത്തിൽ നിന്നും ഉള്ളവരാണ് എന്നതാണ്. ലോക്കൽ 18 -ന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ പൂർവ്വികർ രാജസ്ഥാനിലെ ബയാന തെഹ്‌സിലിൽ നിന്നുള്ളവരാണെന്നാണ് ഒരു ഗ്രാമീണൻ പറഞ്ഞത്. ഈ കിടക്കകൾ നിർമ്മിച്ച അവരുടെ മുൻതലമുറയിൽ പെട്ട ചന്ദേ കസനയെ ആ പ്രദേശത്തിൻ്റെ നേതാവായി കണക്കാക്കിയിരുന്നു എന്നും അദ്ദേഹം ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം പുലരുന്നത് എപ്പോഴും പ്രോത്സാഹിപ്പിച്ച ഒരാളായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. 

വലിയ കുടുംബമായതിനാൽ തന്നെ നൂറിലധികം വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി ഒരു ​ഗ്രാമം നിർമ്മിക്കുന്നതിന് വേണ്ടി ചന്ദേ കസാന നാഗ്ല ബന്ദിലേക്ക് യാത്ര ചെയ്തു. സ്‌നേഹത്തിൻ്റെ പ്രതീകമായി, 1920 -ൽ തൻ്റെ 6 ആൺമക്കൾക്കായി അദ്ദേഹം 6 ചാർപ്പോയ്‌കൾ സമ്മാനിച്ചു. ആ ചാർപ്പോയ്‌കൾക്ക് ഏകദേശം 300 കിലോഗ്രാം ഭാരമുണ്ടെന്നും അവ ഇപ്പോഴും സ്നേഹത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു എന്നും ഇവിടെയുള്ളവർ പറയുന്നു. തങ്ങളുടെ പൂർവികരുടെ ഓർമ്മ എന്ന നിലയിലാണ് ഇന്നും ഇവിടെയുള്ള കുടുംബങ്ങൾ കരുതലോടെ ആ ചാർപോയ്കൾ സംരക്ഷിച്ച് നിർത്തുന്നത് എന്നും പ്രദേശവാസികൾ പറയുന്നു. 

ഇന്നും അന്ന് ചന്ദേ കസേന ആ​ഗ്രഹിച്ച അതേ സ്നേഹത്തോടെയും സാഹോദര്യത്തോടെയുമാണ് ​തങ്ങൾ കഴിയുന്നത് എന്നും പ്രദേശത്തുള്ളവർ പറയുന്നു. 

click me!