വ്യാജനല്ല ഒറിജിനൽ, 1500 വർഷം പഴക്കമുള്ള വൈൻ നിർമ്മാണ സമുച്ചയവും പാത്രങ്ങളും കണ്ടെത്തി

By Web TeamFirst Published Oct 12, 2021, 10:24 AM IST
Highlights

ഇതിന്‍റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. 

ഇസ്രായേലില്‍(Israel) 1500 വര്‍ഷം പഴക്കമുള്ള വൈന്‍ നിര്‍മ്മാണ സമുച്ചയം(wine complex) കണ്ടെത്തി. അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഇത് എന്ന് കരുതുന്നതായി പുരാവസ്‍തു ഗവേഷകര്‍ പറയുന്നു. 

പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്നിലാണ് ഇത് കണ്ടെത്തിയത്. വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്‍തു. ഇതിന്‍റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. 

സൈറ്റിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ (0.4 ചതുരശ്ര മൈൽ) വ്യാപിച്ചുകിടക്കുന്ന അഞ്ച് വൈൻ പ്രസ്സുകൾ, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയർഹൗസുകൾ, അത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ചൂളകൾ എന്നിവയെല്ലാം കണ്ടെത്തിയതിൽ അടങ്ങിയിരിക്കുന്നു. 

യൂറോപ്പിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ഏഷ്യാമൈനറിലേക്കും കയറ്റുമതി ചെയ്ത ശേഷം അന്തിമ ഉൽപ്പന്നം ഗാസ, ആഷ്കെലോൺ വൈൻ എന്നറിയപ്പെട്ടു. മെഡിറ്ററേനിയൻ മേഖലയിലുടനീളം ഇതിന്‍റെ ഗുണനിലവാരത്തിന്‍റെ പ്രശസ്തി വ്യാപിച്ചിരുന്നു. അക്കാലത്ത് വൈൻ പലർക്കും ഒരു പ്രധാന ഘടകം കൂടിയായിരുന്നു.

"ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായി കണക്കാക്കിയിരുന്നു. ഇത് സുരക്ഷിതമായ പാനീയമായിരുന്നു. കാരണം വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു" എന്ന് ഖനനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ ജോൺ സെലിഗ്മാൻ പറഞ്ഞു.

click me!