
ദക്ഷിണേന്ത്യയിലെ തനത് ഗോത്ര സംഗീതജ്ഞരില്‍ പ്രൊഫഷണല്‍ കഴിവുകള്‍ വളര്‍ത്താനായി ടാറ്റാ ട്രസ്റ്റുമായി സഹകരിച്ച് ആര്‍ക്കൈവല്‍ ആന്‍ഡ് റിസര്‍ച്ച് പ്രൊജക്റ്റ് (ആര്‍പ്പോ) നടത്തുന്ന എര്‍ത്ത്‌ലോര്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
2026 മെയ് മുതല്‍ ഒന്‍പതു മാസം നീണ്ടു നില്‍ക്കുന്ന ഈ ഫെല്ലോഷിപ് പ്രോഗ്രാമിലേക്കായി ഈ വര്‍ഷം കേരളം, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി ജില്ലകള്‍ എന്നിവിടങ്ങളിലെ 16-35 വയസ്സ് പ്രായമുള്ള, തനത് ഗോത്ര സംഗീതത്തില്‍ അഭിരുചിയും താല്പര്യവുമുള്ള ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് അപേക്ഷിക്കാം.
വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന 18 പേര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രമുഖരായ പ്രൊഫഷണല്‍ പരിശീലകരുടെ കീഴില്‍ ട്രെയിനിങ് ലഭിക്കും. അതിനു ശേഷമുള്ള മൂന്നു മാസങ്ങളില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ കലാപ്രകടനങ്ങള്‍ നടത്താനുള്ള അവസങ്ങളും ലഭിക്കും. ഫെല്ലോഷിപ് കാലയളവില്‍ പ്രതിമാസം 15,000 രുപയും യാത്രാ - ഭക്ഷണ ചെലവുകളും ലഭിക്കും.
വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ ഇമെയില്‍ ആയോ വാട്‌സാപ്പ് വഴിയോ അയക്കാം. അപേക്ഷകളില്‍ ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍:
1. പേര്
2. വയസ്സ്
3. അഡ്രസ്
4. വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍
5. തനത് ഗോത്ര സംഗീതത്തിലുള്ള മുന്‍കാല പരിചയം (പങ്കെടുത്ത പരിപാടികള്‍, തനത് സംഗീതം അഭ്യസിച്ചതിനെ കുറിച്ചുള്ള വിവരണം മുതലായവ):
6. തനത് ഗോത്ര സംഗീതത്തില്‍ കഴിവ് തെളിയിച്ച ആളാണെന്ന് ഊരു മൂപ്പന്റെയോ ഊരിലെ മുതിര്‍ന്ന കലാകാരന്മാരില്‍ നിന്നോ ഉള്ള ശുപാര്‍ശ/ സാക്ഷ്യപത്രം (ലഭ്യമാണെങ്കില്‍ മാത്രം):
7. ഫോണ്‍ നമ്പര്‍
ഇതോടൊപ്പം, തനത് ഗോത്ര ഗാനാലാപനം, താള വാദ്യ അവതരണം എന്നിവയുടെ വീഡിയോ ഷൂട്ട് ചെയ്ത് അപേക്ഷയുടെ കൂടെ ഇ-മെയിലിലോ, വാട്‌സപ്പിലോ അയക്കണം. എന്തുകൊണ്ട് ഈ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ താല്പര്യപ്പെടുന്നു എന്ന കാര്യവും ഈ വീഡിയോയില്‍ പറയാം.
ഇമെയില്‍: arpoearthlore@gmail.com. ഫോണ്‍: +91 8330882077.
അപ്ലിക്കേഷന്‍ ഫോം മാതൃക ഈ ലിങ്കില്‍ ലഭ്യാമാണ്: https://drive.google.com/file/d/1dZOkzqTiiOGkBfYdDM58UmXzX7A_tpEy/view?usp=drivesdk