Latest Videos

വാക്ക് പാലിക്കാത്ത നേതാക്കളെ കൂട്ടിലാക്കി പുഴയിൽ മുക്കും, വ്യത്യസ്തമായ പ്രതികരണമാണ് ഇവിടുത്തെ ജനങ്ങൾക്ക്

By Web TeamFirst Published Mar 9, 2023, 5:30 PM IST
Highlights

എന്നാൽ, ഇത്രയും വലിയൊരു ശിക്ഷ ഒക്കെ കൊടുക്കാമോ എന്നാണോ ചിന്തിക്കുന്നത്? ഇതുവഴി രാഷ്ട്രീയക്കാരെ ദ്രോഹിക്കുകയും കൊല്ലുകയും ഒന്നും ചെയ്യാൻ നാട്ടുകാർ ഉദ്ദേശിക്കുന്നില്ല. പകരം വെറും ഒരു സെക്കന്റാണ് ഇങ്ങനെ രാഷ്ട്രീയക്കാരെ കൂട്ടിലാക്കി നദിയിൽ ഇറക്കുക.

രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കുമെല്ലാം ജനങ്ങളോട് ചില കടമകളുണ്ട് അല്ലേ? വാ​ഗ്ദാനം പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരോട് ദേഷ്യം തോന്നും അത് സ്വാഭാവികമാണ്. എന്നാൽ, ഇങ്ങനെ നിരാശയും ദേഷ്യവും തോന്നിയാൽ എങ്ങനെയാണ് ജനങ്ങൾ അത് പ്രകടിപ്പിക്കുക. ചിലപ്പോൾ അവരെ വിമർശിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ അയാൾക്കോ ആളുടെ പാർട്ടിക്കോ വോട്ട് നൽകി എന്ന് വരില്ല. എന്നാൽ, വാക്ക് പാലിക്കാത്ത ജനപ്രതിനിധികളോട് വളരെ വ്യത്യസ്തമായി പെരുമാറുന്നവരും ഉണ്ട്. 

എന്നാൽ, ഇറ്റലിയിലെ ഒരു കുഞ്ഞ് ന​ഗരമായ ട്രെന്റോയിൽ വാക്ക് പാലിക്കാത്ത ജനപ്രതിനിധികളോട് ആളുകൾ ഇങ്ങനെ ഒന്നുമല്ല പ്രതികരിക്കുന്നത്. മറിച്ച് അവരെ ഒരു കൂട്ടിലാക്കി നദിയിലേക്ക് താഴ്ത്തും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സം​ഗതി ഉള്ളതാണ്. എന്നാൽ, ഇത്രയും വലിയൊരു ശിക്ഷ ഒക്കെ കൊടുക്കാമോ എന്നാണോ ചിന്തിക്കുന്നത്? ഇതുവഴി രാഷ്ട്രീയക്കാരെ ദ്രോഹിക്കുകയും കൊല്ലുകയും ഒന്നും ചെയ്യാൻ നാട്ടുകാർ ഉദ്ദേശിക്കുന്നില്ല. പകരം വെറും ഒരു സെക്കന്റാണ് ഇങ്ങനെ രാഷ്ട്രീയക്കാരെ കൂട്ടിലാക്കി നദിയിൽ ഇറക്കുക. ഉടനെ തന്നെ വലിച്ചെടുക്കുകയും ചെയ്യും. തമാശ എന്നോണമാണ് ആളുകൾ ഇത് ചെയ്യുന്നത്. 

ഇതൊരുതരം ആചാരം പോലെയാണ് ഇവിടുത്തുകാർ ചെയ്യുന്നത്. ടോം​ക എന്നാണ് ഇതിനെ ഇവിടുത്തുകാർ വിളിക്കുന്നത്. എല്ലാ വർഷവും ജൂൺ രണ്ടാം പകുതിയിൽ നഗരത്തിൽ നടക്കുന്ന ആഘോഷത്തിന്റെ ഭാ​ഗമായിട്ടാണ് ടോം​കയും നടക്കുന്നത്. കോർട്ട് ഓഫ് പെനിറ്റൻസ് എന്നും ഇത് അറിയപ്പെടുന്നു. രാഷ്ട്രീയ നേതാക്കളും പ്രധാനപ്പെട്ട വ്യക്തികളും ഒക്കെ ഇതുപോലെ വെള്ളത്തിൽ മുങ്ങേണ്ടതായി വന്നിട്ടുണ്ട്. 

2022 -ൽ ജൂൺ 19 -നാണ് ഈ വെള്ളത്തിൽ മുക്കൽ പരിപാടി നടന്നത്. ഈ വർഷം അത് ജൂൺ 26 -നാവും എന്ന് കരുതുന്നു. 

click me!