India @ 75 : ടാറ്റ എങ്ങനെ ഇന്ത്യയിലെ വ്യവസായ ഭീമന്‍മാരായി, അസാധാരണമായ വിജയഗാഥ!

By Web TeamFirst Published Aug 6, 2022, 12:37 PM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ

അന്ന് ബിഹാറിലും ഇന്ന് ജാര്‍ഖണ്ഡിലുമായ ജാംഷെഡ്പൂര്‍ എന്ന പ്രശസ്ത നഗരത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം. ഇന്നും ലോകത്തെ തന്നെ ഏറ്റവും വലിയ ഉരുക്കുനിര്‍മ്മാണഫാക്ടറികളില്‍ ഒന്നായ  ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി എന്ന ടിസ്‌കോ  1907 -ല്‍ സ്ഥാപിച്ചതോടെയാണ് ഈ നഗരം രൂപം കൊണ്ടത്.  ഇന്ന് ടിസ്‌കോയുടെ പേര് ടാറ്റ സ്റ്റീല്‍. ജാംഷെഡ്പൂരിന്റെ പേര് ടാറ്റ നഗര്‍.

 

ആധുനിക വ്യവസായത്തിന് അടിത്തറ പാകിയവരില്‍ പ്രമുഖന്‍-ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ pic.twitter.com/7FIlJHPCqH

— Asianet News (@AsianetNewsML)

ഇന്ത്യയുടെ ആധുനിക വ്യാവസായികശക്തിയ്ക്ക് അടിത്തറ പാകിയ പ്രമുഖരില്‍  ഒന്നാമനാണ് ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ.  ഇന്ത്യന്‍ വ്യവസായലോകത്തിന്റെ പിതാവ്. ഇന്ത്യന്‍ വ്യവസായരംഗത്തെ ഏറ്റവും വലിയ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍.  ഇന്ത്യയുടെ ഏകാംഗ ആസൂത്രണ കമിഷന്‍ എന്നായിരുന്നു ജാംഷെഡ്ജിക്ക് പണ്ഡിറ്റ് നെഹ്റു നല്‍കിയ വിശേഷണം. ഇന്ത്യ കണ്ട ഏറ്റവും വലിയ ജിവകാരുണ്യപ്രവര്‍ത്തകരില്‍ പ്രമുഖന്‍.   

1839 -ല്‍ തെക്കന്‍ ഗുജറാത്തിലെ നവസരിയിലായിരുന്നു ഇറാനില്‍ വേരുകളുള്ള പാര്‍സി പുരോഹിത കുടുംബത്തില്‍ ജാംഷെഡ്ജിയുടെ ജനനം.  സമൂഹത്തില്‍ ആദരണീയരെങ്കിലും സാധാരണ  കുടുംബം.  അച്ഛന്‍ നുസര്‍വന്‍ജി ആയിരുന്നു കുലത്തൊഴിലായ പൗരോഹിത്യത്തില്‍ നിന്ന് ബിസിനസിലേക്ക് തിരിഞ്ഞ ആദ്യ ആള്‍. അച്ഛന്റെ പുരോഗമനവിശ്വാസം മൂലം പാഴ്സി കുടുംബത്തില്‍ ആദ്യമായി പാശ്ചാത്യ വിദ്യാഭ്യാസം നേടിയത് ജാംഷെഡ്ജി. മുംബൈയിലേക്ക് കുടിയേറി ഒരു കയറ്റുമതി സ്ഥാപനമാരംഭിച്ച   അച്ഛനൊപ്പം  പോയ ജാംഷെഡ്ജി എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് അച്ഛനൊപ്പം ബിസിനസ്സില്‍ പ്രവേശിച്ചു.   ജപ്പാന്‍, ചൈന, യുറോപ്പ് എന്നീയിടങ്ങളിലേക്കൊക്കെ കയറ്റുമതി. അന്നത്തെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന കറുപ്പ് വ്യാപാരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍  ജാംഷെഡ്ജിയെ അച്ഛന്‍ ചൈനയ്ക്ക് അയച്ചു.  

ഇരുപത്തൊമ്പതാം വയസ്സില്‍ അദ്ദേഹം സ്വന്തം ബിസിനസ്സ് ആരംഭിച്ചു. നഷ്ടത്തിലായിരുന്ന ഒരു ഓയില്‍ മില്‍ വാങ്ങി അന്നത്തെ പ്രധാന വ്യവസായമായ തുണി മില്‍ ആക്കി. അലക്സാന്ദ്ര മില്‍. പിന്നെ തുടര്‍ച്ചയായി വീണ്ടും തുണി മില്ലുകള്‍. 1903 -ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ സ്ഥാപിച്ചു. മുംബൈയിലെ പ്രശസ്തമായ താജ് മഹല്‍ ഹോട്ടല്‍. വൈദ്യുതി സൗകര്യമുള്ള ആദ്യ ഇന്ത്യന്‍ ഹോട്ടലായിരുന്നു അത് . 

വ്യവസായത്തോടൊപ്പം അക്കാലത്ത് ഉണര്‍ന്നുവന്ന സ്വദേശി പ്രസ്ഥാനത്തിലും തല്‍പ്പരനായിരുന്നു അദ്ദേഹം. രാഷ്ട്രീയമായല്ലെങ്കിലും വ്യാവസായികമായി സ്വദേശിപ്രസ്ഥാനത്തിനൊപ്പമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വദേശി പ്രസ്ഥാനമാരംഭിക്കുന്നതിനു മുമ്പ് തന്നെ ജാ0ഷെഡ്ജി തന്റെ മില്ലിന് പേരിട്ടത് സ്വദേശി മില്‍സ്. 

അന്ന് ബിഹാറിലും ഇന്ന് ജാര്‍ഖണ്ഡിലുമായ ജാംഷെഡ്പൂര്‍ എന്ന പ്രശസ്ത നഗരത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം. ഇന്നും ലോകത്തെ തന്നെ ഏറ്റവും വലിയ ഉരുക്കുനിര്‍മ്മാണഫാക്ടറികളില്‍ ഒന്നായ  ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി എന്ന ടിസ്‌കോ  1907 -ല്‍ സ്ഥാപിച്ചതോടെയാണ് ഈ നഗരം രൂപം കൊണ്ടത്.  ഇന്ന് ടിസ്‌കോയുടെ പേര് ടാറ്റ സ്റ്റീല്‍. ജാംഷെഡ്പൂരിന്റെ പേര് ടാറ്റ നഗര്‍.  ഇന്ന് 8 ലക്ഷം കോടി രൂപയുടെ ആസ്തിയും 8 ലക്ഷത്തോളം ജീവനക്കാരുമായി  100 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ടാറ്റ ഗ്രൂപ്പ് ഇല്ലാത്ത മേഖലകളില്ല.  വ്യവസായത്തിന് പുറമെ ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിലും പ്രശസ്തമായ സ്ഥാപനങ്ങള്‍. 

ബിര്‍ളയെയും ബജാജിനെയും പോലെ തന്റെ  സന്തതസഹചാരി ആയിരുന്നില്ലെങ്കിലും ജംഷെഡ്ജി ടാറ്റ ഇന്ത്യയുടെ നിസ്വാര്‍ത്ഥനായ സേവകനാണെന്ന് ഗാന്ധിജി വിശേഷിപ്പിച്ചു. തെക്കേ ആഫ്രിക്കയിലെ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അധികം ധനസഹായം നല്‍കിയത് ജാംഷെഡ്ജിയുടെ മകന്‍ സര്‍ രത്തന്‍ ടാറ്റയായിരുന്നു. 
 

click me!