ശരീരത്തിൽ 95 ശതമാനം ഭാ​ഗത്തും ടാറ്റൂ, ചെലവഴിച്ചത് 80 ലക്ഷത്തിന് മുകളിൽ

Published : Aug 22, 2022, 09:43 AM IST
ശരീരത്തിൽ 95 ശതമാനം ഭാ​ഗത്തും ടാറ്റൂ, ചെലവഴിച്ചത് 80 ലക്ഷത്തിന് മുകളിൽ

Synopsis

2009 -ൽ മകന്റെ പേര് ടാറ്റൂ ചെയ്തു കൊണ്ടാണ് ടാറ്റുവിന്റെ ലോകത്തിലേക്ക് റെമി തന്റെ യാത്ര ആരംഭിച്ചത്. ഇത്രയും വർഷത്തിനുള്ളിൽ റെമിയുടെ ശരീരത്തിന്റെ 95 ശതമാനവും ടാറ്റൂ കീഴടക്കി കഴിഞ്ഞു.

കാനഡയിൽ നിന്നുമുള്ള റെമി എന്ന മനുഷ്യൻ വാർത്തകളിൽ ഇടം പിടിച്ചത് ലോകത്തിലേറ്റവും കൂടുതൽ ടാറ്റൂ ചെയ്ത പുരുഷന്മാരിലൊരാൾ എന്ന നിലയിലാകും. ശരീരത്തിൽ 95 ശതമാനം ഭാ​ഗത്തും ഇയാൾ ടാറ്റൂ ചെയ്ത് കഴിഞ്ഞു. ഇപ്പോൾ പുതിയൊരു ടാറ്റൂവുമായി ഇയാൾ തന്റെ ആരാധകരെ വീണ്ടും കീഴടക്കിയിരിക്കുകയാണ്. 

വർഷങ്ങളായി റെമി തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നുണ്ട്. 1200 മണിക്കൂറാണ് തന്റെ ശരീരം മാറ്റിത്തീർക്കുന്നതിനായി റെമി ചെലവഴിച്ചത്. ഇൻസ്റ്റാഗ്രാമിലെ തന്റെ 203,000 ഫോളോവേഴ്‌സിനെ എപ്പോഴും തന്റെ മാറ്റങ്ങളറിയിക്കാൻ റെമി ശ്രമിക്കാറുണ്ട്. ഒപ്പം യൂട്യൂബ് പേജിലൂടെയും അയാൾ തന്റെ ടാറ്റൂ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു. 

ഇപ്പോൾ തന്റെ നൂറു കണക്കിന് ആരാധകർക്കായി ഏഴ് മാസം കൊണ്ട് തന്റെ നെഞ്ചിന്റെ ഭാ​ഗത്തുണ്ടായിരിക്കുന്ന മാറ്റമാണ് റെമി പങ്ക് വച്ചിരിക്കുന്നത്. അത് ആരാധകർക്ക് അങ്ങ് ഇഷ്ടമാവുകയും ചെയ്തു. 'ഡിസംബർ- ആ​ഗസ്ത് കംപാരിസൺ' എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. വിപുലവും സങ്കീർണവുമായ ഡിസൈനുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നും റെമി എഴുതി. 

അതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത ആറ് മാസത്തിനുള്ളിൽ അടുത്ത വലിയ പ്രൊജക്ട് വരുന്നുണ്ട് എന്നും റെമി പറഞ്ഞു. അതെന്തായിരിക്കും എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. ഏതായാലും നെഞ്ചിന്റെ ഭാ​ഗത്തെ പുതിയ ടാറ്റൂ ആരാധകരെ ഇളക്കി മറിച്ചിട്ടുണ്ട്. ​'ഗംഭീരമായിരിക്കുന്നു' എന്ന് പലരും അതിന് കമന്റ് നൽകി. ചിലരാവട്ടെ, 'ഇത് ​ഗംഭീരമായി അടുത്തത് എന്താണ് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്ന് പറയുകയുണ്ടായി. 

2009 -ൽ മകന്റെ പേര് ടാറ്റൂ ചെയ്തു കൊണ്ടാണ് ടാറ്റുവിന്റെ ലോകത്തിലേക്ക് റെമി തന്റെ യാത്ര ആരംഭിച്ചത്. ഇത്രയും വർഷത്തിനുള്ളിൽ റെമിയുടെ ശരീരത്തിന്റെ 95 ശതമാനവും ടാറ്റൂ കീഴടക്കി കഴിഞ്ഞു. 80 ലക്ഷത്തിനു മുകളിൽ കാശ് ഇത്തരം രൂപമാറ്റത്തിനായി റെമി ചെലവാക്കി കഴിഞ്ഞു. 

പലരും പലതും പറഞ്ഞ് റെമിയെ വിമർശിക്കാറുണ്ട്. എന്നാൽ, അതിനേക്കാൾ കൂടുതൽ ആളുകൾ തന്റെ ടാറ്റൂ ഇഷ്ടപ്പെടുന്നുവെന്ന് റെമി പറയുകയുണ്ടായി. മകന് എന്ത് തോന്നും എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ, തന്റെ മകന് തന്റെ ടാറ്റൂ എല്ലാം ഇഷ്ടമാണ് എന്ന് റെമി നേരത്തെ പറഞ്ഞിരുന്നു. 

ഏതായാലും ശരീരത്തിൽ നൂറ് ശതമാനവും ആയിക്കഴിഞ്ഞാലേ റെമി തന്റെയീ ടാറ്റൂ യാത്ര നിർത്തൂ എന്നാണ് കരുതുന്നത്. 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്