പുരാതന ന​ഗരത്തിൽ കൂട്ടക്കുഴിമാടം, അവശിഷ്ടങ്ങളിൽ ഭൂരിഭാ​ഗവും യുവതികളുടേത്

By Web TeamFirst Published Nov 12, 2021, 10:02 AM IST
Highlights

കുട്ടികൾ ഉൾപ്പെടെയുള്ളവരെ ചിമു മനുഷ്യബലി നല്‍കിയിരുന്നതായി അറിയാമെങ്കിലും, പുരാവസ്തു ഗവേഷകനായ ജോർജ്ജ് മെനെസെസ് ബാർട്ര പറയുന്നത്, പുതുതായി കണ്ടെത്തിയ ശവക്കുഴിയിൽ ഉണ്ടായിരുന്നവർ അങ്ങനെ മരിച്ചിരിക്കാമെന്നതിന് തെളിവുകളൊന്നുമില്ല എന്നാണ്. 

പെറുവിലെ പുരാവസ്തു ഗവേഷകർ പുരാതന നഗരമായ ചാൻ ചാനി(Chan Chan)ൽ 25 ആളുകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. ചിമു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന 10 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു ചെറിയ സ്ഥലത്താണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇന്നത്തെ പെറുവിലെ ചില ഭാഗങ്ങൾ ചിമു സാമ്രാജ്യം(Chimú empire) ഭരിച്ചിരുന്നു. 15 -ാം നൂറ്റാണ്ടിൽ ഇൻകകളോട് പരാജയപ്പെടുന്നതിന് മുമ്പ് അവരുടെ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തി. കൊളംബിയന് മുമ്പുള്ള അമേരിക്കയിലെ ഏറ്റവും വലിയ മണ്‍കോട്ടയായിരുന്നു കൂട്ടക്കുഴിമാടം(Mass grave) കണ്ടെത്തിയ ചാൻ ചാൻ.

വിദഗ്ധർ കരുതുന്നത് കൂട്ടക്കുഴിമാടം, ചിമുവിലെ ഉന്നതരായ അംഗങ്ങളെ അടക്കം ചെയ്ത ഒരു ശ്മശാന സ്ഥലമായിരിക്കാം എന്നാണ്. അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും യുവതികളുടേതാണെന്ന് പുരാവസ്തു ഗവേഷകനായ സിന്ത്യ ക്യൂവ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. "അവരിൽ ആരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരല്ല" എന്നും ക്യൂവ പറയുന്നു. 

കുട്ടികൾ ഉൾപ്പെടെയുള്ളവരെ ചിമു മനുഷ്യബലി നല്‍കിയിരുന്നതായി അറിയാമെങ്കിലും, പുരാവസ്തു ഗവേഷകനായ ജോർജ്ജ് മെനെസെസ് ബാർട്ര പറയുന്നത്, പുതുതായി കണ്ടെത്തിയ ശവക്കുഴിയിൽ ഉണ്ടായിരുന്നവർ അങ്ങനെ മരിച്ചിരിക്കാമെന്നതിന് തെളിവുകളൊന്നുമില്ല എന്നാണ്. 

അവരുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർ കൂടുതല്‍ പഠനങ്ങള്‍ നടത്തും. ഒരു അസ്ഥികൂടത്തിന്റെ സ്ഥാനം ആ വ്യക്തിയുടെ മരണത്തിന് തൊട്ടുപിന്നാലെ അവിടെ അയാളെ കുഴിച്ചിട്ടിരുന്നുവെന്ന് കാണിക്കുന്നു. മറ്റ് അസ്ഥികൾ മൂലകങ്ങളാൽ ബ്ലീച്ച് ചെയ്യപ്പെടുകയും ഒന്നിച്ചുചേർന്നതായി കാണപ്പെടുകയും ചെയ്തു - അവ പിന്നീട് ശ്മശാനത്തിലേക്ക് മാറ്റിയതായി സൂചിപ്പിക്കുന്നുവെന്ന് മെനെസെസ് പറഞ്ഞു. 

ക്യൂവയുടെ അഭിപ്രായത്തിൽ, ചിമു അവരുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്യുകയും പിന്നീട് അവിടെ നിന്നും നീക്കുകയും ചെയ്‍തിരിക്കാമെന്ന് കരുതുന്നു. ശരീരങ്ങൾ ഇരിക്കുന്ന വിധത്തിലാണ് ഉള്ളത്. ഒപ്പം അത് തുണികൊണ്ടുള്ള പല പാളികളിലായി പൊതിഞ്ഞിരുന്നു. 50 ഓളം സെറാമിക്സ് കഷണങ്ങളും കുഴിമാടത്തിൽ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

click me!