നിഗൂഢതകൾ അവസാനിക്കാത്ത ടുട്ടൻഖാമന്റെ ശവകുടീരത്തിൽ നിന്ന് വീണ്ടും പുതിയ കണ്ടെത്തലുകൾ

By Web TeamFirst Published Sep 27, 2022, 3:53 PM IST
Highlights

ടുട്ടൻഖാമൻ രാജാവിനെ അദ്ദേഹത്തിന്റെ ഫറവോനിക് പിൻഗാമിയായ ആയ് അടക്കം ചെയ്യുന്നത് ചിത്രീകരിക്കുന്ന പെയിന്റിംഗ് നെഫെർട്ടിറ്റി രാജ്ഞിയുടെ ശവകുടീരത്തിന് മുകളിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിലെ മുൻ ക്യൂറേറ്ററായ നിക്കോളാസ് റീവ്സ് പറയുന്നു.

ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി ആണ് കണക്കാക്കപ്പെടുന്നത്. 1922 -ൽ ഈജിപ്തിലെ താഴ്വരയിൽ നിന്ന് കുഴിച്ചെടുത്ത ഈ ശവകുടീരം ഗവേഷകരെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഈജിപ്തോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, നെഫെർറ്റിറ്റി രാജ്ഞിയെ അവളുടെ രണ്ടാനച്ഛന്റെ വിശ്രമസ്ഥലത്തോട് ചേർന്നുള്ള അതേ സ്ഥലത്താണ് സംസ്കരിച്ചത് എന്ന പഴയ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന മറഞ്ഞിരിക്കുന്ന ചിത്രങ്ങൾ ശവകുടീരത്തിനുള്ളിൽ കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

1922 -ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ ആണ് 3,300 വർഷം പഴക്കമുള്ള ടുട്ടൻഖാമുൻ രാജാവിന്റെ ശ്മശാന അറ കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുള്ളതായി ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഇടക്കാലത്ത് ഇത്തരത്തിൽ ഒരു അറ ഇല്ല എന്ന വാദം ഉയർന്നുവന്നിരുന്നു. എന്നാൽ, അപ്പോഴെല്ലാം ഈ വാദത്തെ എതിർത്തത് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിലെ മുൻ ക്യൂറേറ്ററായ നിക്കോളാസ് റീവ്സ് ആയിരുന്നു. ഇപ്പോഴും അദ്ദേഹം തന്റെ വാദഗതികളിൽ തുടരുകയാണ്

ടുട്ടൻഖാമൻ രാജാവിനെ അദ്ദേഹത്തിന്റെ ഫറവോനിക് പിൻഗാമിയായ ആയ് അടക്കം ചെയ്യുന്നത് ചിത്രീകരിക്കുന്ന പെയിന്റിംഗ് നെഫെർട്ടിറ്റി രാജ്ഞിയുടെ ശവകുടീരത്തിന് മുകളിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിലെ മുൻ ക്യൂറേറ്ററായ നിക്കോളാസ് റീവ്സ് പറയുന്നു. ടുട്ടൻഖാമൻ രാജാവ് തന്റെ മുൻഗാമിയായ അഖെനാറ്റെൻ രാജാവിന്റെ ഭാര്യ നെഫെർറ്റിറ്റിയെ അടക്കം ചെയ്യുന്ന പെയിന്റിംഗും കണ്ടെത്തിയതായി റീവ്സ് ഊന്നിപ്പറഞ്ഞു.

ടുട്ടൻഖാമൻ രാജാവ് ചെറുപ്പത്തിൽ തന്നെ അപ്രതീക്ഷിതമായി മരിച്ചെന്നും തിടുക്കത്തിൽ സംസ്‌കരിക്കേണ്ടി വന്നെന്നും റീവ്സ് വിശ്വസിക്കുന്നു. പിന്നീട്, രാജാവിന്റെ കുക്കു രാജകുമാരനെ സംസ്കരിക്കാൻ ശവകുടീരം തുറന്നതായി അദ്ദേഹം പറഞ്ഞു. അടുത്തകാലത്തെ സൂചനകൾ അനുസരിച്ച് ടുട്ടൻഖാമന്റെ ശവകുടീരം നെഫെർട്ടിറ്റിക്കായി തയ്യാറാക്കിയ ഒരു വലിയ ശവകുടീരത്തിന്റെ പുറം ഭാഗം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

click me!