
കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വസ്ഥകരമായ ബന്ധം തുടരുമ്പോഴും പ്രധാനമന്ത്രി മോദിയും ബിജെപിയുമായി ശശി തരൂര്‍ അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ സവർക്കർ പുരസ്കാരത്തിന് ശശീ തരൂർ തെരഞ്ഞെടുക്കപ്പെട്ടതും സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹമത് നിഷേധിച്ചതും വാർത്താ പ്രധാന്യം നേടി. എന്നാല്‍ രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ നിന്നും ശശി തരൂർ വിട്ട് നിന്നതും ഇതോടൊപ്പം വലിയ വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തക രൺജുൻ ശർമ്മയുടെ ഇന്‍സ്റ്റാഗ്രാം പേജിൽ ശശീ തരൂരിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടു. ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഓൺലൈൻ ചർച്ചകളും സജീവമായി.
69 കാരനായ തരൂർ തന്‍റെ കരിഷ്മയ്ക്ക് നേരത്തെ തന്നെ പേരുകേട്ടയാളാണ്. അതേസമയം മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. ഇരുവരും തമ്മിലുള്ള വളരെ അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഉയർത്തിയത്. ചിത്രത്തിൽ തരൂർ സിംഗിൾ സീറ്റർ സോഫയിൽ ഇരിക്കുന്നതും പത്രപ്രവർത്തക രൺജുൻ ശർമ്മ അദ്ദേഹത്തിന്‍റെ അരികിലുള്ള ആംറെസ്റ്റിൽ ഇരിക്കുന്നതും ഒരു കൈ തോളിലും മറ്റേ കൈയിലും വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രത്തിലെ ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു. 'ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്കോയിൽ. ആർടിയിലെ ഇന്ത്യ റഷ്യ സ്പെഷ്യൽ ആണിത്.' ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൺജുൻ ശർമ്മ കുറിച്ചു.
ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ രസകരമായ കുറിപ്പുകളുമായെത്തി. എനിക്ക് 29 വയസ്സായി, 69 വയസ്സുള്ളപ്പോൾ തരൂർ പ്രഭുവിന് എന്നെക്കാൾ റിസുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഒരു കാഴ്ചക്കാരൻ തരൂരിനെ വിവാഹേതര കാര്യ മന്ത്രിയെന്ന് പരിഹസിച്ചെഴുതി. അതേസമയം ഈ പ്രായത്തിലും പ്രഭാവലയത്തെയും ആകർഷണീയതയെയും നിരവധി പേരാണ് പ്രശംസിച്ചത്. ഇരുവരുടെയും അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും തരൂരോ രൺജുൻ ശർമ്മയോ ചിത്രത്തെ കുറിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.