അതിമനോഹരമായ സ്കോട്ടിഷ് ദ്വീപുകളിൽ താമസിക്കാം, ഇങ്ങോട്ട് പണം ഓഫർ ചെയ്ത് സർക്കാർ

Published : May 26, 2022, 11:29 AM IST
അതിമനോഹരമായ സ്കോട്ടിഷ് ദ്വീപുകളിൽ താമസിക്കാം, ഇങ്ങോട്ട് പണം ഓഫർ ചെയ്ത് സർക്കാർ

Synopsis

എന്നാൽ, ഇതിനെ എതിർക്കുന്നവരും കുറവല്ല. ദ്വീപ് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മറച്ചു പിടിക്കാനുള്ള വെറും ​ഗിമ്മിക്കുകൾ മാത്രമാണ് ഇത് എന്നാണ് വിമർശകരുടെ അഭിപ്രായം. 

ന​ഗരജീവിതം നിങ്ങളെ ആകെ മടുപ്പിച്ചിരിക്കയാണോ? മിക്കവർക്കും ഇഷ്ടം അധികം ബഹളങ്ങളൊന്നുമില്ലാത്ത പക്ഷികളുടെ ശബ്ദവും പ്രകൃതിയുടെ ശാന്തതയും ഒക്കെ അനുഭവിക്കാനാവുന്ന ഒരിടമാവും അല്ലേ? അത്തരക്കാർക്ക് പറ്റിയൊരു സ്ഥലത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ് സ്കോട്ടിഷ് സർക്കാർ. അതിനായി 48,47,597 രൂപ (£50,000‌) നൽകാനും സർക്കാർ തയ്യാറാണ്. സ്കോട്ടിഷ് ദ്വീപിലേ(Scottish Islands)ക്ക് താമസിക്കാൻ തയ്യാറാവുന്ന കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കുമാണ് ഈ ഓഫർ. ഓർക്ക്‌നി, ഐൽ ഓഫ് സ്കൈ (Orkney and the Isle of Skye) പോലെയുള്ള ദ്വീപുകളിൽ ജനസംഖ്യ കുത്തനെ കുറയുകയാണ് (depopulation). അത് പരിഹരിക്കുന്നതിനായിട്ടാണ് സർക്കാർ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. 

50,000 പൗണ്ട് 2026 വരെ 100 പേർക്ക് നൽകുമെന്നാണ് സർക്കാർ വാ​ഗ്ദ്ധാനം ചെയ്യുന്നത്. തെക്കേ അമേരിക്കയിൽ നിന്ന് ഇതിനകം തന്നെ നിരവധി അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. നാഷണൽ അയലൻഡ് പ്ലാനിന്റെ ഭാ​ഗമായിട്ടാണ് ഇത്. സ്ഥിരമായി മനോഹരങ്ങളായ ദ്വീപുകളായി തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിൽ ജനസംഖ്യ വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

“ഞങ്ങളുടെ ദ്വീപ് സമൂഹങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ജനസംഖ്യ കുറയുന്നത്. ജനസംഖ്യ ഇങ്ങനെ കുറയുന്ന പ്രവണത മാറ്റാൻ നമുക്ക് ചെയ്യാൻ കഴിയുന്നതെന്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഈ ബോണ്ടുകൾ ആളുകളെ വീടുകൾ വാങ്ങാനും ബിസിനസ്സ് ആരംഭിക്കാനും അല്ലെങ്കിൽ ദീർഘകാലത്തേക്ക് അവരുടെ ജീവിതം ഇവിടെ നയിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യും" വെസ്റ്റേൺ ദ്വീപുകൾക്കായുള്ള എസ്‌എൻ‌പി എം‌എസ്‌പി അലസ്‌ഡെയർ അലൻ, ദി ടൈംസിനോട് പറഞ്ഞു. 

എന്നാൽ, ഇതിനെ എതിർക്കുന്നവരും കുറവല്ല. ദ്വീപ് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മറച്ചു പിടിക്കാനുള്ള വെറും ​ഗിമ്മിക്കുകൾ മാത്രമാണ് ഇത് എന്നാണ് വിമർശകരുടെ അഭിപ്രായം. ഈ പ്രശ്നങ്ങളാണ് ദ്വീപിലെ ജനസംഖ്യ കുറയുന്നതിന് കാരണം. അത് പരിഹരിക്കുന്നതിന് പകരം ഇങ്ങനെയല്ല കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്നും വിമർശകർ പറയുന്നു. വീടുകളുടെ അഭാവം, വീടുകളുടെ വില, ​ഗതാ​ഗത സൗകര്യം കുറവ് എന്നിവയൊക്കെയാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ. 

എന്നാൽ, സർക്കാർ പറയുന്നത് ഇതൊക്കെ പരിഹരിക്കപ്പെടും. തങ്ങൾ ഓഫർ ചെയ്യുന്ന പണം കണ്ട് വരുന്നവരെയല്ല ദ്വീപിനാവശ്യം. പകരം ദ്വീപിനോട് സ്നേഹം കാത്തുസൂക്ഷിക്കാൻ കഴിയുന്നവരെയാണ് എന്നാണ്. 

PREV
click me!

Recommended Stories

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ
നേരാങ്ങളമാർ അരിഞ്ഞുതള്ളിയ മാക്കവും മക്കളും, തെയ്യം മോഹിനിയാട്ടത്തില്‍ പകര്‍ന്നാടുമ്പോള്‍