ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

Published : Oct 05, 2024, 01:15 PM IST
ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

Synopsis

വധുവിന്‍റെ കാലുകള്‍ നിലത്ത് മുട്ടുന്നില്ല. കാലുകളും തൂണിനോട് ചേര്‍ത്ത് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരിക്കുകയാണ്. മുഖത്ത് കൂടി ഒരു തുണി ഇട്ടശേഷം ശരീരം മുഴുനും ഇത്തരത്തില്‍ തൂണുമായി ചേര്‍ത്ത് കെട്ടിയിട്ടു.


ലോകമെമ്പാടുമുള്ള മനുഷ്യർക്കിടയിൽ സാർവത്രികമായി നടത്തപ്പെടുന്ന ഒരു ചടങ്ങാണ് വിവാഹമെങ്കിലും ഓരോ ജനവിഭാഗങ്ങളും അവരവരുടെ സംസ്കാരങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തുക. വിവാഹ വേളയിൽ അനുഷ്ഠിക്കുന്ന ചില ആചാരങ്ങൾ കാലാതീതമാണെങ്കിൽ, മറ്റുള്ളവ കാലത്തിനനുസരിച്ച് പരിണമിച്ചവയാണ്. എന്നാൽ, ചില ജനസമൂഹങ്ങൾക്കിടയിൽ ഇന്നും കാലഹരണപ്പെട്ട, നൂറ്റാണ്ടുകൾ പഴക്കമുള്ള ചില ആചാരങ്ങളും ചടങ്ങുകളും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒരു വിവാഹ ചടങ്ങിന്‍റെ വീഡിയോ അടുത്തിടെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വലിയ ജനരോഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ ഉയർന്നത്. 

ഒരു ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടിയിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരം അശ്ലീല ചടങ്ങുകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വെയ്‌ബോയിൽ വൈറലായ വീഡിയോയിൽ ഒരു കൂട്ടം പുരുഷന്മാർ ടേപ്പ് ഉപയോഗിച്ച് വധുവിനെ തൂണിൽ കെട്ടുന്ന ദൃശ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ തയ്യാറാകാതെ നിസ്സംഗരായി നിൽക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 

'ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം'; ബിഗ്ഫൂട്ടിനെ കണ്ട് ഭയന്നോടുന്ന വീഡിയോ പുറത്ത് വിട്ട് യുഎസ് ഹൈക്കർ

വധുവിനെ തൂണിൽ കെട്ടിയിടുന്ന പുരുഷന്മാർ വരന്‍റെ ബാല്യകാല സുഹൃത്തുക്കളാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. നവദമ്പതികളുടെ സമ്മതത്തോടെ ഇവർ നടത്തിയ ഒരു തമാശയാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹദിനത്തിൽ അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ആഘോഷം നശിപ്പിക്കുന്നത് ഈ മേഖലയിലെ പ്രാദേശിക ആചാരമായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിൽ വധുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലന്നും വരന്‍റെ സമ്മതത്തോട് കൂടിയാണ് ഇത്തരത്തിൽ ഒരു കാര്യം തങ്ങൾ ചെയ്തതെന്നും സംഭവം വിവാദമായതോടെ വരന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി; കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരനായ ഓസ്ട്രിയൻ യുവാവ്

പരമ്പരാഗത ചൈനീസ് വിവാഹങ്ങളിൽ, നവദമ്പതികൾക്ക് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കുന്നതിനും "ഹുൻ നാവോ" എന്നൊരു ചടങ്ങ് നടത്തിയിരുന്നു.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചടങ്ങിന്‍റെ ഭാഗമായി വിശ്വസിക്കപ്പെട്ടിരുന്നത് ശുഭദിനത്തിൽ ചിരിക്കുന്നത് തിന്മയെ അകറ്റുമെന്നായിരുന്നു. എന്നാൽ പിന്നീട് വരനുമായി ബന്ധപ്പെട്ടവർ അനുചിതമായ തമാശകളിലൂടെയും കളികളിലൂടെയും വധുവിനെ റാഗ് ചെയ്യാനുള്ള അവസരമായി ആ ചടങ്ങിന് മാറ്റുകയായിരുന്നെന്നാണ് ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ, വരനും സുഹൃത്തുക്കളും തങ്ങളുടെ പ്രവൃത്തികൾക്ക് മാപ്പ് പറഞ്ഞതായി അവകാശപ്പെട്ട് പ്രാദേശിക സർക്കാർ പ്രസ്താവന ഇറക്കി.  “പരിഷ്കൃതമായ വിവാഹ ആചാരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും കാലഹരണപ്പെട്ട ആചാരങ്ങൾ ഉപേക്ഷിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും” പ്രദേശിക ഭരണകൂടം വാഗ്ദാനം ചെയ്തു.

വീടൊഴിഞ്ഞില്ല, ഇന്ത്യന്‍ വംശജന്‍റെ വീട്ട് സാധനങ്ങൾ എടുത്ത് പുറത്തിട്ട് കനേഡിയനായ വീട്ടുടമ; വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്