
എന്തെങ്കിലും വസ്തുക്കളോട് പ്രണയവും ലൈംഗികാകർഷണവും തോന്നുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ അങ്ങനെ വാർത്തകളിലിടം പിടിച്ചിരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. തനിക്ക് ഒരു വേലിയോട് ലൈംഗികാകർഷണം തോന്നുന്നു എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.
എറിക്ക ലാബ്രി (Erika LaBrie) എന്ന് പേരുള്ള ഈ 50 വയസ്സുള്ള സ്ത്രീ ഒരു പ്രൊഫഷണൽ അമ്പെയ്ത്തുകാരിയാണ്. ഒപ്പം തന്നെ വസ്തുക്കളോട് ആളുകൾക്ക് തോന്നുന്ന ആകർഷണങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരാളുമാണ്. ഇപ്പോൾ ഒരു ചുവന്ന വേലിയോടാണ് എറിക്ക പ്രണയത്തിലായിരിക്കുന്നത്. അതിനോട് തനിക്ക് ലൈംഗികാകർഷണമുണ്ട് എന്ന് വിവരിക്കുന്ന എറിക്കയുടെ വീഡിയോ പുറത്തു വന്നതോടെ അത് വൈറലായി.
ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം. താൻ ആ വേലിയുമായി വളരെ അധികം ശാരീരികമായ അടുപ്പത്തിലാണ് എന്നും എറിക്ക വീഡിയോയിൽ വിവരിച്ചു. ഒപ്പം തന്നെ ആ വേലിയോട് സംസാരിക്കുന്നതും കാണാം.
എറിക്ക ലാബ്രി അറിയപ്പെടുന്നത് തന്നെ എറിക്ക ഈഫൽ എന്നാണ്. വസ്തുക്കളെ പ്രണയിക്കുന്ന ആളുകളിൽ വളരെ അധികം അറിയപ്പെടുന്നതും ചർച്ച ചെയ്യപ്പെട്ടതുമായ പേരാണ് എറിക്കയുടേത്. എറിക്ക ആഗോളശ്രദ്ധ പിടിച്ചു പറ്റുന്നത് 2007 -ൽ അവർ താൻ ഈഫൽ ടവറിനെ വിവാഹം ചെയ്‍തു എന്ന് പറഞ്ഞതോടു കൂടിയാണ്. പാരീസിലാണ് 'വിവാഹം' നടന്നത്. അങ്ങനെ എറിക്ക ലാബ്രി തന്റെ പേര് മാറ്റുകയും എറിക്ക ഈഫൽ എന്ന് ആക്കുകയും ചെയ്‍തിരുന്നു.
ഏതായാലും വേലിയോടുള്ള തന്റെ പ്രണയവും ലൈംഗികാകർഷണവും തുറന്നു പറഞ്ഞതോടെ എറിക്ക വീണ്ടും വൈറലായിരിക്കയാണ്.