വിദ്യാർഥികൾക്ക് സൗജന്യമായി പി.എസ്.സി പഠിക്കാം; അവസരമൊരുക്കി സംസ്‌കൃത സർവകലാശാല

Published : Oct 30, 2025, 06:47 PM IST
Sanskrit University, PSC Coaching

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിവിധ പി.എസ്.സി. പരീക്ഷകൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം, ഒന്നും മൂന്നും സെമസ്റ്റർ എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികൾ പുതുക്കി നിശ്ചയിച്ചതായും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ വിവിധ പി.എസ്.സി. പരീക്ഷകള്‍ക്കുള്ള സൗജന്യ പരീക്ഷാ പരിശീലനം നവംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 

ഓണ്‍ലൈനായാണ് പരിശീലനം. രാത്രി എട്ട് മുതല്‍ പത്ത് വരെ സംഘടിപ്പിക്കുന്ന പരീശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 ന് മുമ്പായി ഗൂഗിള്‍ ഫോമില്‍ (https://forms.gle/ANFgEQ3BhdhyktXT9) രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2464498.

എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും, മൂന്നും സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഐസിടാക്കിൽ പഠിക്കാം ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്‌പോണ്ടന്റ് കരാർ നിയമനം