തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ യോഗ്യതയും 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് പ്രസാർ ഭാരതി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ട് വർഷമാണ് കരാർ കലാവധി. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ മേഖലയിൽ ബിരുദം/ പിജി ഡിപ്ലോമ എന്നിവയാണ് യോഗ്യത.

അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവ‍ൃത്തി പരിചയം വേണം. ഏകീകൃത പ്രതിമാസ വേതനം 80,000- 1,25,000/- രൂപയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ https://avedan.prasarbharati.org എന്ന പിബി വെബ്‌സൈറ്റിൽ അപേക്ഷിക്കാം.