കീം -2025 എം.ബി.ബി.എസ്/ ബി.ഡി.എസ്; താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : Oct 30, 2025, 07:55 PM IST
KEAM

Synopsis

കീം -2025 എം.ബി.ബി.എസ്./ബി.ഡി.എസ് കോഴ്‌സുകളിലേക്ക് നവംബർ 8 വരെ അഡ്മിഷൻ നേടാം. താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in  ഇമെയിൽ മുഖാന്തിരം ഒക്ടോബർ 31ന് വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് നവംബർ 3ന് പ്രസിദ്ധീകരിക്കും. അന്തിമ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 8ന് വൈകിട്ട് 4 മണി വരെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

സി-ഡിറ്റിന്റെ പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്  തൊഴിൽ അധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് നവംബർ 1നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org.

PREV
Read more Articles on
click me!

Recommended Stories

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു
ഐബിപിഎസ് പരീക്ഷ പാസായാലും ജോലി കിട്ടണമെങ്കിൽ സിബിൽ സ്കോർ മികച്ചതാകണം; രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി