കേരളത്തില്‍ ആഞ്ഞടിച്ച് ഇടത് തരംഗം. ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് പിന്നില്‍. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണുണ്ടായത്.

12:11 AM (IST) May 03
മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു
11:03 PM (IST) May 02
പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തുംവാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരുമെന്നാണ് സുധാകരന്‍ ട്വീറ്റ് ചെയ്തത്.
10:14 PM (IST) May 02
പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍. പത്ത് പേരും ഇടതുപക്ഷത്ത് നിന്ന്.
10:11 PM (IST) May 02
സത്യപ്രതിജ്ഞ നാളെ ഇല്ലെന്ന് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ 12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം
09:02 PM (IST) May 02
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം
09:00 PM (IST) May 02
സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ. ചൊക്ലി, പാനൂര്‍, കൊളവല്ലൂർ, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
08:58 PM (IST) May 02
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്‍റെ ബൂത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭയ്ക്ക് 63 വോട്ടിന്‍റെ ലീഡ്. ദേവികുളങ്ങര പഞ്ചായത്തിലെ 3-ാം വാർഡിലെ ബൂത്തായ 127ാം നമ്പർ ബൂത്തിലാണ് പ്രതിഭക്കു മുൻതൂക്കം ലഭിച്ചത്. പ്രതിഭയക്ക് 227വോട്ടും അരിത 162 വോട്ടും ആണ് ലഭിച്ചത്. ഈ ബൂത്ത് നിലനിൽക്കുന്ന വാർഡ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ .പി ക്കായിരുന്നു വിജയം ഇപ്പോൾ കിട്ടിയതാകട്ടെ 12 വോട്ടും
08:43 PM (IST) May 02
ജോസ് കെ മാണി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍റെ തേരോട്ടം. സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി നേരിട്ടു. ജോസ് വിഭാഗം ഭരിക്കുന്ന പാലാ മുൻസിപ്പാലിറ്റിയിലും 1900 വോട്ടിന് കാപ്പൻ ലീഡ് ചെയ്തു.
08:40 PM (IST) May 02
ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ 1753 വോട്ട് നേടി. 50123 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്.
08:15 PM (IST) May 02
റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. വിവിപാറ്റ് എണ്ണുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പ്രവർത്തകർ തമ്മിൽ തല്ലി. പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യമാണുള്ളത്. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ മാത്യു ടി തോമസിന് തുടർച്ചയായ നാലാം ജയമാണ് നേടാനായത്.
07:22 PM (IST) May 02
ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി. നാലു പതിറ്റാണ്ടുകൾ ശേഷമാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിനുള്ള അഗീകാരമാണ് ഈ വിജയമെന്നും കെസിബിസി.
07:17 PM (IST) May 02
പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ തുടർച്ചയായ നാലാം ജയവുമായി മാത്യു ടി തോമസ്
07:07 PM (IST) May 02
യുഡിഎഫ് നേതൃത്വത്തിനെതിരെ കെ ബാബു. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്ന് കെ ബാബു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ ബാബു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജുമായി ഇഞ്ചോടിഞ്ച് പോരാടി വിജയിച്ച ശേഷമാണ് കെ ബാബുവിന്‍റെ പ്രതികരണം. ഇടത് തരംഗത്തിലും തൃപ്പൂണിത്തുറയിൽ വിജയിക്കാനായി.ബിജെപി വോട്ട് കിട്ടിയിട്ടില്ല.പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ ബാബുവിന്‍റെ വിജയം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുവെന്നും കെ ബാബു അവകാശപ്പെട്ടു.
07:00 PM (IST) May 02
റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയം ഉറപ്പിച്ചു. റാന്നിയില്‍ മൂന്ന് ബൂത്തിലെ വിവി പാറ്റ് കൂടി എണ്ണാൻ ഉണ്ട്
06:59 PM (IST) May 02
പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം. 21301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ഡി സതീശന്‍റെ ജയം.
06:58 PM (IST) May 02
ജനവികാരം മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി.
06:57 PM (IST) May 02
ഉദുമയിൽ 13022 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു ജയിച്ചു. ഇരട്ടക്കൊലപാതകം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തിൽ എല്‍ഡിഎഫ് 1050 വോട്ടുകളുടെ ലീഡാണ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ബൂത്തിൽ യുഡിഎഫിന് 86 ഉം എല്‍ഡിഎഫിന് 362 വോട്ടും.
06:06 PM (IST) May 02
കേരളം വർഗീയതയുടെ വിളനിലം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി മഹാവിജയം ഉണ്ടാകും എന്നതരത്തിൽ അവകാശവാദം ഉന്നയിച്ചു. ഗവൺമെന്‍റ് രൂപീകരിക്കുന്ന നില ഉണ്ടാകും എന്ന് വരെ പറഞ്ഞു. കുറേ സീറ്റുകൾ നേടുമെന്ന ധാരണ പരത്താൻ നോക്കി. വാശിയോടെ ബിജെപിയെ നല്ല നിലയിൽ എത്തിക്കാനുള്ള ശ്രമം ആ പാർട്ടി നടത്തി. പ്രധാനമന്ത്രിയടക്കം കേരളത്തിൽ വലിയ തോതിൽ സമയം ചെലവഴിച്ചു. പണവും ചെലവഴിച്ചു. പണം ധാരാളം ഉണ്ടായാലുള്ള വിഷമവും പിന്നീട് തെളിയിച്ചു. അവർ യഥാർത്ഥ നില എന്താണെന്ന് തിരിച്ചറിയേണ്ട സമയം ആയി. മറ്റു ചില സംസ്ഥാനങ്ങളിൽ സംഘപരിവാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. യു ഡി എഫ് നാടിൻ്റെ പ്രശ്നങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം നിന്നില്ല. അവരുയർത്തിയ മുദ്രാവാക്യം ജനം തള്ളിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
05:49 PM (IST) May 02
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 5976 വോട്ടുകൾക്ക് വിജയിച്ചു
05:45 PM (IST) May 02
ഇന്നത്തെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്‍റെ നേരവാകാശികൾ ജനങ്ങൾ. ഉറപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു.കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം എന്ന് പറഞ്ഞത് ശരിയായി വന്നു. കൂടുതൽ വിലയിരുത്തൽ പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികൾ വന്നപ്പോൾ ജനങ്ങൾ പൂർമായും എൽ ഡി എഫിനൊപ്പം നിന്നു.5 വർഷത്തെ പ്രവർത്തനത്തിന് അംഗീകാരം കിട്ടി.ജനങ്ങള് ഇനിയും ഒപ്പമുണ്ടാകും എന്നതാണ് ജനവിധി.തെരഞ്ഞെടുപ്പ് വന്നപ്പോൾ നാടിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി.
05:37 PM (IST) May 02
തോൽവി അപ്രതീക്ഷിതമെന്ന് പി കെ ഫിറോസ്. ജയ പ്രതീക്ഷയുണ്ടായിരുന്നു. യുവജന സംഘടന എന്ന നിലയിൽ പോരാട്ടം തുടരുമെന്നും പി കെ ഫിറോസ്
05:32 PM (IST) May 02
ജനങ്ങൾ കൂടെ നിന്നതാണ് കൊടുവള്ളിയിലെ വിജയത്തിന്റെ കാരണമെന്ന് എം.കെ. മുനീർ. ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ആഘാതം ലീഗിനും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് സൗത്തിലെ പരാജയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. എൽ.ഡി.എഫിന്റെ ഭരണ നേട്ടമെന്ന് പറയാൻ കഴിയില്ല, അവർക്കനുകൂലമായ കാറ്റ് വീശിയിട്ടുണ്ട്. എൽ.ഡി എഫിനെ വേണ്ടത്ര പ്രതിരോധിക്കാനാവശ്യമായ മുന്നൊരുക്കം ഉണ്ടായില്ല.
വിശകലനം ചെയ്ത് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുനീര്‍.
05:30 PM (IST) May 02
തുടർ ഭരണം പ്രതീക്ഷിച്ചിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. എൽ ഡി എഫ് ഉറപ്പാണെന്നായിരുന്നു മുദ്രാവാക്യം.സർവ്വതലത്തിലും വികസനം കൊണ്ടുവരും. തെരഞ്ഞെടുപ്പ് വിജയം പുതു കേരളത്തിനുള്ള അവസരമെന്നും കോടിയേരി. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും.എല്‍ഡിഎഫ് പ്രവർത്തകർ വിനയത്തോടെ പ്രവർത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ യുഡിഎഫിന് പ്രസക്തിയില്ലാതായി.ഇങ്ങനെ മുന്നണിയുമായി പോണോയെന്ന് ചിന്തിക്കണം.ആര്‍എസ്എസ് നേതാക്കൾ തമ്പടിച്ച് ഹെലികോപ്റ്ററിൽ പറന്ന് നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ കുഴല്‍പ്പണം പരിശോധിക്കപ്പെടണം. ചില മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം ഉണ്ടായിയെന്നും കോടിയേരി.
05:21 PM (IST) May 02
പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് കെ സുരേന്ദ്രന്‍. ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രുവീകരണം ഉണ്ടായി. പാർട്ടിയിലും മുന്നണിയിലും വിശദ ചർച്ചയുണ്ടാകും.ജനങ്ങളുടെ പ്രതിപക്ഷമായി പ്രവർത്തിക്കും.ഇടത് പാർട്ടികളോടുള്ള ആശയപരമായ എതിർപ്പ് തുടരുമെന്നും സുരേന്ദ്രന്‍. മുസ്ലിം ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉണ്ടായിയെന്നും കെ സുരേന്ദ്രന്‍. ഇതേ പിണറായി തന്നെയാണ് ലോക് സഭയിലേക്ക് 19 സീറ്റിലും തോറ്റതെന്നും കെ സുരേന്ദ്രന്‍. കഴക്കൂട്ടത്തും മുസ്ലിം ധ്രുവീകരണമുണ്ടായിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
05:19 PM (IST) May 02
പിണറായി വിജയനെ അഭിനന്ദിച്ച് എന്‍സിപി ദേശീയ ശരദ് പവാർ. ചരിത്രപരമായ ഭരണത്തുടര്‍ച്ചയെന്നാണ് എല്‍ഡിഎഫ് വിജയത്ത ശരദ് പവാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പ് ജയിച്ചു. ഇനി കൊവിഡിനെതിരായ പോരാട്ടം ഒന്നിച്ച് ചെയ്യാമെന്നും ശരദ് പവാര്‍
05:16 PM (IST) May 02
മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് ജയിച്ചു. 745 വോട്ടിനാണ് എ കെ എം അഷ്റഫിന്‍റെ വിജയം. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം വരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
05:13 PM (IST) May 02
ബിജെപി തവനൂരിൽ യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് കെടി ജലീൽ. എല്ലാ വർഗീയ ശക്തികളുെ തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി നിന്നു.ബന്ധു നിയമനക്കേസില്‍ ലോകകായുക്ത വിധിയെ ബഹുമാനിച്ചാണ് രാജിവെച്ചത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെ ടി ജലീല്‍. ആ കേസ് അടഞ്ഞ അദ്ധ്യായമെന്നും കെടി ജലീൽ
05:02 PM (IST) May 02
ഇടതുമുന്നണിയുടെ വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉടൻ യു ഡി എഫ് ചേരും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു.
30,522 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം. ജനാധിപത്യത്തിൽ പരാജയം സ്വാഭാവികം.എന്നാൽ ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി.
04:58 PM (IST) May 02
പരാജയത്തിൽ പതറുന്നില്ലെന്ന് എം എം ഹസന്‍. ജനവിധി മാനിക്കുന്നു. തകർന്ന് തരിപ്പണമാകുമെന്ന് കരുതുന്നില്ലെന്നും എംഎം ഹസന്‍
04:56 PM (IST) May 02
പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തെരഞ്ഞെടുപ്പ് വിജയിച്ച പിണറായി വിജയനും പാർട്ടിക്കും അഭിനന്ദനങ്ങൾ. രണ്ടാം ഭരണത്തിന് എല്ലാ ആശംസകളെന്നും രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു
04:55 PM (IST) May 02
പിണറായി സ൪ക്കാരിനുള്ള അംഗീകാരമെന്ന് കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജൻ. കുന്നത്തുനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്നും ശ്രീനിജന്‍. ട്വന്‍റി ട്വന്‍റിയുടെ സ്വാധീന മേഖലയായ കുന്നത്തുനാട്ടില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് ശ്രീനിജന്‍റെ വിജയം. 2715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശ്രീനിജന്‍റെ ജയം.
04:53 PM (IST) May 02
കോട്ടക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചു. 16588 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈന്‍ തങ്ങളുടെ വിജയം.
04:52 PM (IST) May 02
കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന് ജയം. സതീശന്‍ പാച്ചേനിയെ 1660 വോട്ടിന് പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളിയുടെ നേട്ടം.
04:50 PM (IST) May 02
പിറവത്ത് അനൂപ് ജേക്കബ് ജയിച്ചു . 25734 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബിന്‍റെ വിജയം.
04:48 PM (IST) May 02
പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ജയിച്ചു. 2757 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫിന്‍റെ വിജയം. വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടത്തിലും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂര്‍.
04:43 PM (IST) May 02
തവന്നൂരില്‍ കെ ടി ജലീലിന് വിജയം. 2564 വോട്ടിനാണ് കെടി ജലീൽ ജയിച്ചത്.
04:40 PM (IST) May 02
പാലക്കാട് സി പി എം വോട്ട് ഷാഫിക്ക് മറിച്ചുവെന്ന ആരോപണവുമായി ബി ജെ പി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ്. ബിജെപി തോറ്റത് ഡീൽ നടന്നതിനാലാണെന്നും മലമ്പുഴയിലും പാലക്കാടും നടന്നത് കോൺഗ്രസ് - സിപിഎം ഡീലെന്നും ഇ കൃഷ്ണദാസ്
04:38 PM (IST) May 02
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവന്നൂരില്‍ ജയമുറപ്പിച്ച് കെ ടി ജലീൽ. ഇനി എണ്ണാൻ 6 ബൂത്തുകളിലെ വോട്ടുകൾ മാത്രമാണുള്ളത്. 3062 വോട്ടുകളുടെ ലീഡാണ് ജലീലിന് നിലവിലുള്ളത്.
04:35 PM (IST) May 02
കൊടുവള്ളിയിൽ എം കെ മുനീറിന് ജയം. 6504 വോട്ടിന്‍റെ ലീഡിനാണ് ജയം
04:34 PM (IST) May 02
ഇനി മത്സരിക്കാൻ ഇല്ലെന്ന് അനിൽ അക്കര.നിയമ സഭക്കോ മറ്റു പാര്‍ലമെന്‍ററി രംഗത്തേക്കോ ഇല്ല.തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സഹവാര്യത്തിൽ ആണ് തീരുമാനമെന്നും അനില്‍ അക്കര. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനില്‍ അക്കര.