സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചപ്പോൾ 74.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ്

11:44 PM (IST) Apr 06
മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതിഷേധം. പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മൂന്ന് ബൂത്തുകളിലായി ഏഴ് വോട്ടർമാർക്ക് അവസരം നിഷേധിച്ചെന്നായിരുന്നു പരാതി. ചർച്ചയ്ക്കൊടുവിൽ റീ പോളിംഗിന് ശുപാർശ ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
11:22 PM (IST) Apr 06
വോട്ടെടുപ്പിന് പിന്നാലെ കോഴിക്കോട് കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം ലീഗ് സംഘർഷം. ലീഗ് പ്രവർത്തകന് കാലിന് വെട്ടേറ്റു. ഗുരുതരമായ പരിക്കുമായി മൻസൂർ എന്നയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഓപ്പൺ വോട്ട് തർക്കത്തിന് പിന്നാലെ ആയിരുന്നു സംഘർഷം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ സംഘമായി എത്തി ബോംബെറിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
11:07 PM (IST) Apr 06
ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ പോളിങ് ശതമാനം വൻ കുറവ്. കണ്ണൂർ ജില്ലയിൽ ശരാശരി 77.73 ശതമാനം പോളിംഗ് നടന്നപ്പോൾ തലശ്ശേരി മണ്ഡലത്തിൽ 73.93 ശതമാനം മാത്രമാണ് പോളിങ്. തലശ്ശേരിയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൂത്തുകളിൽ ആളുകൾ നന്നെ കുറവായിരുന്നു. മനസാക്ഷി വോട്ടിനാണ് നേതൃത്വം ആഹ്വാനം നൽകിയതെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചെന്ന് കരുതാം.
09:50 PM (IST) Apr 06
പോളിങ് അവസാനിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശ്രമം വെറുതെയാകില്ലെന്ന് പിണറായി പറഞ്ഞു. തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ടുപോകാമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
08:55 PM (IST) Apr 06
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു. പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
08:32 PM (IST) Apr 06
ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. വീട് ആക്രമിച്ച പ്രതിയെ വിട്ടയിച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുന്നു. ആറാട്ട് പുഴ മണ്ഡലം പ്രസിഡൻ്റ് രാംജഷ് കുട്ടനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബ്ലോക്ക് സെക്രട്ടറി നൗഫലിനെതിരെയും ആക്രമണം സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.
08:32 PM (IST) Apr 06
യു.ഡി.എഫ് ഐതിഹാസികമായ വിജയം യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലയുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലനേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു
08:19 PM (IST) Apr 06
കൊവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിക്ഷേധം. മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ വോട്ട് നിക്ഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം.
08:16 PM (IST) Apr 06
തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം.സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെ തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നുവെന്നും സുധാകരൻ പറഞ്ഞു.
08:03 PM (IST) Apr 06
കണ്ണൂർ മണ്ഡലം മുണ്ടേരി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് മെമ്പർ ലാദൻ റഷീദ് കോവിഡ് പോസിറ്റീവ് ആയ രോഗിയെയും കൊണ്ട് പിപിഇ കിറ്റ് ഇടാതെ പോളിംഗ് സ്റ്റേഷനിൽ ബൈക്കിൽ എത്തി. എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഇവർ തിരിച്ചു പോയി.
07:49 PM (IST) Apr 06
മഞ്ചേശ്വരം കന്യാലയിലെ 130 നമ്പർ ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബിജെപി ആരോപണം.
07:36 PM (IST) Apr 06
കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്. 76.61 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. കാസർകോട് 70.59 %, ഉദുമ-75.28 %, കാഞ്ഞങ്ങാട്- 74.14 %, തൃക്കരിപ്പൂർ- 76.46 എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് നിരക്ക്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിങ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
07:27 PM (IST) Apr 06
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകുന്നേരം ഏഴു മണിയോടെയാണ് അവസാനിച്ചത്.അന്തിമ കണക്കുകൾ പുറത്തുവരാനിരിക്കെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
06:57 PM (IST) Apr 06
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ്. സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ
06:54 PM (IST) Apr 06
കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ മഞ്ചേശ്വരം, 2016ലെ റെക്കോഡ് പോളിംഗ് ശതമാനത്തിലേക്ക് നീങ്ങുകയാണ്.
2016ൽ 76.31
ഇപ്പോൾ 76.06
06:34 PM (IST) Apr 06
ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ കള്ള വോട്ടിന് ശ്രമം. പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ 44ാം നമ്പർ ബൂത്തിലാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന പൊന്നക്കോട്ട് മുഹമ്മദിന്റെ വോട്ട് ചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്. തിരിച്ചറിയൽ കാർഡ് ഇയാളിൽ നിന്ന് വാങ്ങി പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയത് വ്യാജ വോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.
06:32 PM (IST) Apr 06
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്തു.പിണറായി ആർസി അമല സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
06:30 PM (IST) Apr 06
അമ്പലപ്പുഴ മണ്ഡലത്തിലെ 62-ാം ബൂത്തായ തിരുവമ്പാടി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ദിലീഷിൻ്റെ വോട്ട് പോസ്റ്റൽ വോട്ടായി മറ്റാരോ ചെയ്തു. പകരം വോട്ട് ചെയ്യണമെന്ന ആവശ്യവും പോളിംഗ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സ്ഥലത്ത് തർക്കം രൂക്ഷം.
06:28 PM (IST) Apr 06
കള്ളിക്കാട് സ്വദേശി ബൈജുവിന് പകരം മറ്റൊരാൾ വോട്ട് ചെയ്യാൻ ശ്രമിച്ചു. തന്റെ നമ്പർ വിളിക്കുന്നത് കേട്ട് യഥാർത്ഥ വോട്ടർ പരാതിയുമായി എത്തിയതോടെ കള്ളവോട്ട് ശ്രമം തടഞ്ഞു. തുടർന്ന് യഥാർത്ഥ വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. കള്ളവോട്ട് ചെയ്യാൻ വന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പ്രസൈഡിങ്ങ് ഓഫീസർ തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്.
06:25 PM (IST) Apr 06
അഴീക്കോട് മീൻകുന്ന് സ്കൂളിൽ അസഭ്യവർഷം നടത്തിയത് തനിക്കെതിരെ വിജിലൻസ് കേസ് കൊടുത്ത പപ്പൻ മാഷിൻ്റെ നേതൃത്വത്തിലെന്ന് കെഎം ഷാജി . കായികമായി അക്രമിച്ച് ശരിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായി നേരിടുമെന്ന് ഷാജി .
06:22 PM (IST) Apr 06
പയ്യന്നൂർ കണ്ടംകാളി 105 നമ്പർ ബൂത്തിലെ റിട്ടേണിഗ് ഓഫീസറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേഹാസ്വസ്ഥത്യം ഉണ്ടായതിന്ന തുടർന്ന് റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് അഷറഫിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റൂറൽ എസ്പി നവനീത് ശർമ്മ സ്ഥലം സന്ദർശിച്ചു.
06:21 PM (IST) Apr 06
കോൺഗ്രസ് ബൂത്ത് ഏജൻ്റിനും പഞ്ചായത്തംഗത്തിനും മർദ്ദനം. തളിപ്പറമ്പ് മലപ്പട്ടം ബൂത്ത് 187എയിലെ യുഡിഎഫ് ഏജൻ്റ്
പി പവിത്രനും , മലപ്പട്ടത്തെ ഏക കോൺഗ്രസ്സ് പഞ്ചായത്തംഗം ബാലകൃഷ്ണൻ, എന്നിവർക്കാണ് മർദ്ദനം. ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറി നശിപ്പിച്ചു.
06:16 PM (IST) Apr 06
ഇപ്പോഴുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. അടത്തത് യുഡിഎഫ് സർക്കാരാണ്. അധികാലമില്ലാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. എന്തും ചെയ്യാൻ മടിക്കാത്താ സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സുക്ഷിക്കുന്ന സ്ഥലങ്ങളിൽ വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണം. ഈ ഫലം മതേതരവാദികൾക്ക് ഉത്സവ കാലമായിരിക്കും കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ആന്റണി.
05:59 PM (IST) Apr 06
കേരളത്തോടൊപ്പം പോളിങ് ബൂത്തിലേക്ക് പോയ തമിഴ്നാട്ടിൽ 63.60 ശതമാനം പോളിങ്. അതേമസമയം
പുതുച്ചേരിയിൽ ഇതുവരെ 76.30 ശതമാനം പോളിങ് രേഖപ്പെടുത്തി.
05:57 PM (IST) Apr 06
കൂത്തുപറമ്പ് കണ്ണംപൊയിൽ 84-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിൽ
05:55 PM (IST) Apr 06
മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിൽ വേട്ടെടുപ്പ് ആറ് മണിക്ക് അവസാനിക്കും. നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ പോളിങ്ങാണ് ഒരു മണിക്കൂർ നേരത്തെ അവസാനിക്കുക. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നാണ് നടപടി.
05:53 PM (IST) Apr 06
അഗളി ഭൂതി വഴിയിൽ ബൂത്ത് 153 ൽ സുബ്ബയ്യൻ 82 എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് നേരത്തെ ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തിയതായി കണ്ടെത്തി. എന്നാൽ മാസങ്ങളായി തമിഴ്നാട്ടിൽ മകളുടെ വീട്ടിലായിരുന്ന സുബ്ബയ്യൻ താൻ വോട്ട് ചെയ്തിട്ടില്ലെന്നറിയിച്ചു. തുടർന്ന് സുബ്ബയ്യൻ ചലഞ്ച് വോട്ട് രേഖപ്പെടുത്തി.
05:37 PM (IST) Apr 06
വൈകുന്നേരം അഞ്ചര വരെയുള്ള കണക്കുകൾ പുറത്തവരുമ്പോൾ സംസ്ഥാനത്ത് 71.05 % പോളിങ്. ഇതിൽ പുരുഷൻമാർ - 71.02% ആണ്. സ്ത്രീകൾ - 71.08 ശതമാനവും, ട്രാൻസ് ജെൻഡർ- 35.64% വോട്ട് രേഖപ്പെടുത്തി.
05:31 PM (IST) Apr 06
ഒഞ്ചിയം ഗവ. യുപി സ്കൂളിലെ 59 ാം ബൂത്തിൽ വോട്ടിങ് മന്ദഗതിയിൽ. കെകെ രമ പരാതി നൽകി. നൂറിലേറെ പേർ ബൂത്തിൽ
05:29 PM (IST) Apr 06
ആലപ്പുഴ എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ് പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.
05:26 PM (IST) Apr 06
ആറംബാഗിൽ തൃണമൂൽ സ്ത്ഥാനാർത്ഥിയെ ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. സ്ഥാനാർത്ഥിയായ സുജാതാ മണ്ഡൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു.
05:16 PM (IST) Apr 06
05:12 PM (IST) Apr 06
തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘർഷം. വാര്‍ഡ് കൗണ്‍സിലറെ അടക്കം പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസിന് രാജാവിനേക്കാൾ വലിയ രാജഭക്തിയോ എന്ന് പരിശോധിക്കണം. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മോശം സമീപനം. പൊലീസ് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് ശരിയില്ല. പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.
04:59 PM (IST) Apr 06
മീൻകുന്ന് സ്കൂളിലെ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. അതേസമയം
ഷാജിയാണ് അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.
04:53 PM (IST) Apr 06
കാട്ടാക്കട പള്ളിച്ചൽ പഞ്ചായത്തിലെ നേമം ഗവ. യുപിഎസ്റ്റിലെ 130ാം നമ്പർ ബൂത്തിൽ ബിജെപി പ്രവർത്തകനായ പ്രകാശന്റെ വോട്ടാണ് കള്ളവോട്ട് ചെയ്യപ്പെട്ടത്. എൻഡിഎ സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് പോളിങ് സ്റ്റേഷനിൽ എത്തി. ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കൃഷ്ണദാസ്.
04:51 PM (IST) Apr 06
വാര്‍ഡ് കൗണ്‍സിലറെ അടക്കം മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം.
04:45 PM (IST) Apr 06
ഇരാറ്റുപേട്ട മണ്ഡലത്തിലെ അടുക്കം 51 നമ്പർ ബൂത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വോട്ടിംഗ് വൈകുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല
04:30 PM (IST) Apr 06
തളിപ്പറമ്പ് മണലത്തിൽ റിപ്പോളിഗ് നടത്തണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു.
04:16 PM (IST) Apr 06
ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ ശേഷമാണ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതെ വയോധികൻ മടങ്ങിയത്. ചേലക്കര ഗവ. എസ്.എം.ടി. സ്കൂളിലെ വോട്ടിങ് കേന്ദ്രത്തിലാണ് സംഭവം. വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരി തുടർന്ന് ചലഞ്ച് വോട്ട് ചെയ്തു മടങ്ങി.
04:13 PM (IST) Apr 06
പാലക്കാട് നെന്മാറയ്ക്കടുത്ത വിത്തനശ്ശേരിയിൽ വോട്ടുചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.