Published : Apr 30, 2021, 06:08 PM ISTUpdated : Mar 22, 2022, 08:07 PM IST

കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ; ഇടതിന് 77 മുതൽ 86 സീറ്റ് വരെ കിട്ടിയേക്കാം| PostPollSurvey

Summary

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നത്. 

കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ; ഇടതിന് 77 മുതൽ 86 സീറ്റ് വരെ കിട്ടിയേക്കാം| PostPollSurvey

09:47 PM (IST) Apr 30

ഇടത് പക്ഷത്തിന് 86 സീറ്റ് വരെ കിട്ടിയേക്കാം

ഇടത് മുന്നണിക്ക് 77 മുതൽ 86 സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ. യുഡിഎഫിന് 52 മുതൽ 61 സീറ്റ് വരെ കിട്ടിയേക്കാം. എൻ‍‍‍‍ഡ‍ിഎക്ക് രണ്ട് മുതൽ അ‍ഞ്ച് സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്.
 

09:46 PM (IST) Apr 30

കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ

കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ. 

09:39 PM (IST) Apr 30

മലപ്പുറം ജില്ലയിൽ യുഡിഎഫ് തന്നെ മുന്നിൽ

മലപ്പുറം ജില്ലയിൽ 11 മുതൽ 12 സീറ്റ് വരെ ഐക്യജനാധിപത്യമുന്നണിക്ക് ലഭിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. ഇടത് മുന്നണി നാല് മുതൽ അഞ്ച് സീറ്റ് വരെ നേടിയേക്കാം. 

09:37 PM (IST) Apr 30

കൊണ്ടോട്ടിയിൽ ഇടതിന് ജയസാധ്യത

കൊണ്ടോട്ടി മണ്ഡലത്തിൽ കെ പി സുലൈമാൻ ഹാജിക്ക് മുൻതൂക്കമെന്ന് പ്രവചനം. യുഡിഎഫിൻ്റെ ടി വി ഇബ്രാഹിം പിന്നിലാകുമെന്ന് പോസ്റ്റ് പോൾ സർവ്വേ.

09:36 PM (IST) Apr 30

ഏറനാട് മണ്ഡലത്തിൽ യുഡിഎഫ് തന്നെ മുന്നിൽ

ഏറനാട് പി കെ ബഷീറിന് മുൻതൂക്കം.

09:35 PM (IST) Apr 30

നിലമ്പൂരിൽ മുൻതൂക്കം ഇടതിന്

നിലമ്പൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥിക്ക് പി വി അൻവറിന് തന്നെയാണ് മുൻതൂക്കമെന്ന് സർവ്വേ പ്രവചനം.
 

09:34 PM (IST) Apr 30

വണ്ടൂരിൽ എൽഡിഎഫിന് മുൻതൂക്കം

വണ്ടൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പി മിഥുന ജയിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. എ പി അനിൽകുമാറിനെ ഇടത് സ്ഥാനാർത്ഥി അട്ടിമറിക്കുമെന്ന് പ്രവചനം.
 

09:33 PM (IST) Apr 30

മഞ്ചേരിയിൽ കടുത്ത മത്സരം

മഞ്ചേരിയിൽ യുഡിഎഫിൻ്റെ യു എ ലത്തീഫും ഇടതിൻ്റെ ഡിബോണ നാസറും തമ്മിൽ കടുത്ത മത്സരം. യുഡിഎഫിന് നേരിയ മേൽക്കൈ. 

09:32 PM (IST) Apr 30

പെരിന്തൽമണ്ണയിൽ യുഡിഎഫ് മുന്നിൽ

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിന് മേൽക്കൈ. 
 

09:32 PM (IST) Apr 30

മങ്കടയിൽ യുഡിഎഫ് മുന്നിൽ

മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിക്ക് മുൻതൂക്കം.

09:31 PM (IST) Apr 30

മലപ്പുറത്ത് യുഡിഎഫ് മുന്നിൽ

മലപ്പുറത്ത് പി ഉബൈദുള്ളക്ക് മുൻതൂക്കം.

09:30 PM (IST) Apr 30

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ മുന്നിൽ. 

09:30 PM (IST) Apr 30

വള്ളിക്കുന്നിലും യുഡിഎഫ്

വള്ളിക്കുന്ന് മണ്ഡലത്തിൽ പി അബ്ജുൾ ഹമീദിന് മുൻതൂക്കം.
 

09:29 PM (IST) Apr 30

തിരൂരങ്ങാടിയിൽ കെ പി എ മജീദ് തന്നെ

തിരൂരങ്ങാടിയിൽ ലീഗിന് തന്നെ മുൻതൂക്കം. കെ പി എ മജീദ് മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ. 
 

09:28 PM (IST) Apr 30

താനൂരിൽ പി കെ ഫിറോസ് മുന്നിൽ

താനൂർ മണ്ഡലം ലീഗ്  പി കെ ഫിറോസിലൂടെ തിരിച്ചുപിടിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 
 

09:26 PM (IST) Apr 30

തിരൂർ മണ്ഡലത്തിലും കടുത്ത പോരാട്ടം

തിരൂരിൽ ലീഗിൻ്റെ കുറുക്കോളി മൊയ്തീന് ശക്തമായ വെല്ലുവിളി ഉയർത്തി ഇടത് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലിസ്.

09:25 PM (IST) Apr 30

കോട്ടയ്ക്കലിൽ യുഡിഎഫ് തന്നെ

കോട്ടയ്ക്കൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ ആബിദ് ഹുസൈൻ തങ്ങൾക്ക് മേൽക്കൈ. 
 

09:25 PM (IST) Apr 30

തവനൂരിലും ഇഞ്ചോടിഞ്ച് പോര്

തവനൂർ മണ്ഡലത്തിൽ കെ ടി ജലീലിന് വെല്ലുവിളിയുയർത്തി ഫിറോസ് കുന്നുപറമ്പിൽ. ഇടതിന് നേരിയ മേൽക്കൈ മാത്രം. 
 

09:23 PM (IST) Apr 30

പൊന്നാനിയിൽ ശക്തമായ മത്സരം

പൊന്നാനിയിൽ യുഡിഎഫും എൽഡിഎഫും ബലാബലം മത്സരം. യുഡിഎഫിൻ്റെ എം എം രോഹിത്തും എൽഡിഎഫിൻ്റെ പി നന്ദകുമാറും തമ്മിലാണ് പോര്. നേരിയ മേൽക്കൈ യുഡിഎഫിന്. 

09:22 PM (IST) Apr 30

ഇനി മലപ്പുറത്തേക്ക്

ഇനി മലപ്പുറത്തേക്ക്

09:18 PM (IST) Apr 30

പാലക്കാട് മുൻതൂക്കം ഇടതിന്

പാലക്കാട് ജില്ലയിൽ ഇടത് പക്ഷത്തിന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. ഒമ്പത് മുതൽ പത്ത് സീറ്റ് വരെ ഇടത് മുന്നണി നേടിയേക്കാം. യു‍ഡിഎഫിന് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടാം. ബിജെപിക്ക് സാധ്യത ഒരു സീറ്റിൽ. 

09:17 PM (IST) Apr 30

തൃത്താലയിൽ തീ പാറും പോരാട്ടം

തൃത്താലയിൽ വി ടി ബൽറാമും എം ബി രാജേഷും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥിക്ക്.
 

09:16 PM (IST) Apr 30

പട്ടാമ്പിയിൽ മുഹ്സിൻ തന്നെ മുന്നിൽ

പട്ടാമ്പിയിൽ സിപിഐ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ തന്നെ മുന്നിൽ. 

09:15 PM (IST) Apr 30

ഷോർണ്ണൂരിൽ മമ്മിക്കുട്ടി മുന്നിൽ

ഷൊർണൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥി പി മമ്മിക്കുട്ടിക്ക്. 
 

09:14 PM (IST) Apr 30

ഒറ്റപ്പാലത്ത് കെ പ്രേംകുമാർ മുന്നിൽ

ഒറ്റപ്പാലം മണ്ഡലത്തിൽ മുൻതൂക്കം കെ പ്രേംകുമാറിന്. 

09:14 PM (IST) Apr 30

കോങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് മുൻതൂക്കം

കോങ്ങാട് ഇടതിൻ്റെ കെ ശാന്തകുമാരിക്ക് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ.
 

09:12 PM (IST) Apr 30

മണ്ണാർക്കാട് യുഡിഎഫിന് മുൻതൂക്കം

മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി സുരേഷ് രാജിന് മുൻതൂക്കം. 
 

09:12 PM (IST) Apr 30

മലമ്പുഴയിലും ഇഞ്ചോടിഞ്ച്

മലമ്പുഴയിൽ ഇടതും ബിജെപിയും തമ്മിൽ കടുത്ത മത്സരം. സിപിഎമ്മിൻ്റെ എ പ്രഭാകരന് വെല്ലുവിളിയുയർത്തി ബിജെപിയുടെ സി കൃഷ്ണകുമാർ. 

 

09:10 PM (IST) Apr 30

പാലക്കാട് പ്രവചനാതീതം

പാലക്കാട് മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ തീ പാറും മത്സരം.  ഷാഫി പറമ്പലിന്  ശക്തമായ വെല്ലുവിളി ഉയർത്തി ഇ ശ്രീധരൻ.

09:09 PM (IST) Apr 30

തരൂരിലും ഇടത് മുന്നിൽ

തരൂരിൽ പി പി സുമോദിന് മുൻതൂക്കം. 

09:08 PM (IST) Apr 30

ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിക്ക് തന്നെ മുൻതൂക്കം

ചിറ്റൂർ മണ്ഡലത്തിൽ കെ. കൃഷ്ണൻകുട്ടി മുന്നിൽ

09:07 PM (IST) Apr 30

നെന്മാറയിൽ ഇഞ്ചോടിഞ്ച്

നെന്മാറയിൽ എൽഡിഎഫിൻ്റെ കെ ബാബുവും യുഡിഎഫിൻ്റെ സി എൻ വിജയകൃഷ്ണനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇടതിന് മേൽക്കൈ.

09:06 PM (IST) Apr 30

ആലത്തൂരിൽ കെ ഡി പ്രസേനന് മുൻതൂക്കം

ആലത്തൂർ മണ്ഡലത്തിൽ ഇടതിൻ്റെ കെ ഡി പ്രസേനന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.

09:06 PM (IST) Apr 30

പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?

പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?

09:04 PM (IST) Apr 30

തൃശ്ശൂരിൽ ശക്തമായ പോരാട്ടം

തൃശ്ശൂർ ജില്ലയിൽ ഇടത് മുന്നണിക്ക് ഏഴ് മുതൽ എട്ട് സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വെ. യുഡിഎഫിന് അഞ്ച് മുതൽ ആറ് വരെ സീറ്റിൽ സാധ്യതയുണ്ട്. ബിജെപിക്കും ഒരു സീറ്റിൽ സാധ്യത. 

09:03 PM (IST) Apr 30

ചേലക്കരയിൽ കെ രാധാകൃഷ്ണൻ തന്നെ മുന്നിൽ

ചേലക്കരയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ മുന്നിൽ. 

09:02 PM (IST) Apr 30

കുന്നംകുളത്തും ശക്തമായ മത്സരം

കുന്നംകുളം മണ്ഡലത്തിൽ എ സി മൊയ്തീൻ വെല്ലിവിളിയുയർത്തി യുഡിഎഫിൻ്റെ കെ ജയശങ്കർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മേൽക്കൈ ഇടത് മുന്നണിക്ക്.

09:01 PM (IST) Apr 30

ഗുരുവായൂരിൽ കെ എൻ എ ഖാദറിന് മുൻതൂക്കം

ഗുരുവായൂർ മണ്ഡലത്തിൽ കെ എൻ എ ഖാദറിന് മുൻതൂക്കമെന്ന് പോസ്റ്റ്‍പോൾ സർവ്വേ. മണ്ഡലം ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് പ്രവചനം.

08:57 PM (IST) Apr 30

മണലൂരിൽ എൽഡിഎഫ് മുന്നിൽ

മണലൂർ മണ്ഡലത്തിൽ മുരളി പെരുനെല്ലിക്ക് മുൻതൂക്കം. 

 

08:56 PM (IST) Apr 30

വടക്കാഞ്ചേരിയിലും കടുത്ത മത്സരം

വടക്കാഞ്ചേരിയിൽ എൽഡിഎഫിൻ്റെ സേവ്യർ ചിറ്റിലപ്പിള്ളിയും യുഡിഎഫിൻ്റെ അനിൽ അക്കരയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടതിന്.