Published : Mar 22, 2022, 04:33 PM ISTUpdated : Mar 22, 2022, 07:40 PM IST

മധ്യപ്രദേശില്‍ മാറി മറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം - LIVE BLOG

Summary

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മധ്യപ്രദേശില്‍ മാറി മറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം - LIVE BLOG

08:12 PM (IST) Dec 11

മധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം ബിജെപിയും കോണ്‍ഗ്രസും

മധ്യപ്രദേശില്‍ ലീഡ് നില വീണ്ടും മാറി മറിയുന്നു. 111 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ഫോട്ടോഫിനിഷിലേക്കാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. 

05:52 PM (IST) Dec 11

കോൺഗ്രസ്‌ മുക്ത, ബിജെപി മുക്ത ബദൽ ആണ് സ്വപ്നം: ചന്ദ്രശേഖര റാവു

കോൺഗ്രസ്‌ മുക്ത, ബിജെപി മുക്ത ബദൽ ആണ് സ്വപ്നമെന്ന് ചന്ദ്രശേഖര റാവു.അതിലേക്ക് എത്താൻ ഗൗരവമായ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.ദേശീയ തലത്തിൽ അത്തരം നീക്കങ്ങൾ ഉടൻ ഉണ്ടാകുമെന്നും റാവു വിശദമാക്കി. നാളെ എം എൽ എമാരുടെ യോഗം ചേരുമെന്നും സത്യപ്രതിജ്ഞ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വിശദമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെലങ്കാന രാജ്യത്തിനു മാതൃക ആയെന്നും  ചന്ദ്രശേഖര റാവു പ്രതികരിച്ചു.   

05:45 PM (IST) Dec 11

ഛത്തീസ്ഗഢ്: തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമണ്‍ സിംഗ്


ഛത്തീസ്ഗഢില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനെ എതിരെയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

05:04 PM (IST) Dec 11

മധ്യപ്രദേശില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്


തുടരുന്ന അനിശ്ചിതത്വത്തിനിടയില്‍ മധ്യപ്രദേശില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. 115 സീറ്റുകളിലാണ് കോണ്‍ഗ്രസ് നിലവില്‍ ലീഡ‍് ചെയ്യുന്നത്. 105 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 

03:57 PM (IST) Dec 11

ടിആര്‍എസിന്റെ ആശങ്ക അകന്നു; കെ ചന്ദ്രശേഖരറാവുവിന് വിജയം


തെലങ്കാനയില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ടി ആര്‍എസിന് ആശങ്കയിലാക്കിയിരുന്നു കെ ചന്ദ്രശേഖരറാവു പിന്നിലായത്. എന്നാല്‍ അവസാനഫലങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് ജയം. 51,514 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ ചന്ദ്രശേഖരറാവുവിന്റെ വിജയം. മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരം നിലനിര്‍ത്തി ടിആര്‍എസ്. മഹാസഖ്യത്തെ കശക്കിയെറിഞ്ഞ് ടിആര്‍എസിന്‍റെ തേരോട്ടം.

03:51 PM (IST) Dec 11

രാജസ്ഥാനില്‍ കേവലഭൂരിപക്ഷമുറപ്പിച്ച് കോണ്‍ഗ്രസ്


രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റ് നില നേടി കോണ്‍ഗ്രസ്. 101 സീറ്റ് എന്ന കടമ്പ കടക്കാന്‍ കോണ്‍ഗ്രസ് സാധിച്ചു. 68 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 


 

03:48 PM (IST) Dec 11

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തലവേദനയായി മാറി മറിയുന്ന ലീഡ് നില

രാജസ്ഥാനിലും ചത്തീസ്ഗഢിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മധ്യപ്രദേശില്‍ പൂര്‍ത്തിയായിട്ടില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കേ നിലവിലെ സാഹചര്യത്തില്‍ ബിഎസ്പിയേയോ മറ്റു ചെറുകക്ഷികളെയോ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ ലീഡ് നില നിരന്തരം മാറിമറിയുന്നത് നേതാക്കളേയുംപ്രവര്‍ത്തകരേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്.


 

03:19 PM (IST) Dec 11

കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി

മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കടുത്ത മത്സരം. ബിഎസ്പിക്ക് 4 സീറ്റിലും എസ്പിക്ക് ഒരിടത്തും ലീഡ്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി .

03:10 PM (IST) Dec 11

രാഹുൽ ​ഗാന്ധിക്ക് അഭിനന്ദനപ്രവാഹം

അധികം വൈകാതെ നാം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. നാള്‍ക്ക് നാള്‍ വളരുന്ന നായകനാണ് രാഹുല്‍ ഗാന്ധി. അയാളുടെ അക്ഷീണമായ പ്രയത്നത്തിന്‍റെ വിജയമാണിത് - നവജ്യോത് സിങ് സിന്ധു 


വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്ക് അവകാശപ്പെട്ടതാണ്. മുഴുവന്‍ ഊര്‍ജ്ജവും ചിലവിട്ടാണ് രാഹുല്‍ പ്രചരണം നയിച്ചത്. -ശശി തരൂര്‍ 

02:37 PM (IST) Dec 11

മധ്യപ്രദേശില്‍ ഇനിയും 12 റൗണ്ട് വോട്ടെണ്ണല്‍ ബാക്കി

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ വൈകും 

02:21 PM (IST) Dec 11

അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു

മാറിമറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു

200 അംഗനിയമസഭയില്‍ 100 സീറ്റുകള്‍ വിജയിച്ച  കോണ്‍ഗ്രസ് നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്

തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു നില്‍ക്കുന്ന എട്ട് പേരില്‍  ഭൂരിപക്ഷവും കോണ്‍ഗ്രസ് വിമതരാണ് എന്നതിനാല്‍ ഇവരുമായുള്ള സഖ്യം ഫലപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. 
 

02:11 PM (IST) Dec 11

മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും

ബിജെപിക്കും കോണ്‍ഗ്രസിനും 110 വീതം സീറ്റുകള്‍ 
ബിഎസ്പിക്ക് മൂന്ന് സീറ്റുകള്‍ 
സിപിഎമ്മിന് രണ്ട് സീറ്റുകള്‍ 
മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകള്‍ 
 

02:10 PM (IST) Dec 11

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും

 

  • മുഖ്യമന്ത്രിയാരെന്ന് രാഹുല്‍ ഗാന്ഡി തീരുമാനിക്കുമെന്ന് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും 
  • രാജസ്ഥാനില്‍ കോണ്‍ഗ്രസ് 101 സീറ്റുകള്‍ ഉറപ്പിച്ചു. 

01:54 PM (IST) Dec 11

സ്വതന്ത്രന്‍മാരെ കൂടെ കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്

  • ജയിച്ച എട്ട് സ്വതന്ത്ര എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നു
  • സച്ചിന്‍ പൈലറ്റുമായാണ് ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്. 
  • സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നും എങ്കിലും സമാനനിലപാടുള്ളവരേയും ബിജെപി വിരുദ്ധരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ്

01:47 PM (IST) Dec 11

തെലങ്കാനയില്‍ ടിആര്‍എസിന്‍റെ തേരോട്ടം


മൃഗീയഭൂരിപക്ഷത്തോടെ ടിആര്‍എസ് അധികാരം നിലനിര്‍ത്തി


 

01:47 PM (IST) Dec 11

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പതനം പൂര്‍ണം

മിസോറാം നഷ്ടപ്പെട്ടതോടെ മേഖലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാരില്ലാതെയായി

12:31 PM (IST) Dec 11

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്.


സര്‍ക്കാര്‍ രൂപീകരണത്തിനായി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ 

12:07 PM (IST) Dec 11

കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം

മധ്യപ്രദേശില്‍ വീണ്ടും ഫലം മാറി മറിഞ്ഞു: 

230 അംഗ നിയമസഭയിലെ നിലവില ലീഡ് നില

ബിജെപി 102
കോണ്‍ഗ്രസ് 116
ബിഎസ്പി 5
മറ്റുള്ളവര്‍ 7

 

12:02 PM (IST) Dec 11

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

രാജസ്ഥാനില്‍ 94 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 81 സീറ്റുകളിലും ബിഎസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു.  ഇവിടെ ഒറ്റയ്ക്ക് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നകാര്യം.  
 

11:55 AM (IST) Dec 11

മധ്യപ്രദേശില്‍ ചാഞ്ചാട്ടം.... ബിജെപിക്ക് ലീഡ്

മധ്യപ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുംതോറും ലീഡ് നില മാറിമറിയുന്നു. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 116 സീറ്റുകളില്‍ കോണ്‍ഗ്രസ് നേരത്തെ ലീഡ് ചെയ്തു വന്നെങ്കിലും അതില്‍ നിന്നും പൊടുന്നനെ ഫലം മാറി മറിഞ്ഞിരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ബിജെപി 112, കോണ്‍ഗ്രസ്- 108, ബിഎസ്പി 5, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് മധ്യപ്രദേശിലെ സീറ്റ് നില. 
 

11:13 AM (IST) Dec 11

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സിപിഎം ലീഡ് ചെയ്യുന്നു.

ഭദ്ര, ദുഗാര്‍ഘട്ട് സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നത്. 

തെലങ്കാനയിലെ രാമഗുണ്ടം സീറ്റില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. 
ദേവര്‍ക്കൊണ്ടയില്‍  ലീഡ് ചെയ്തിരുന്ന സിപിഐ സ്ഥാനാര്‍ഥി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 

11:03 AM (IST) Dec 11

കോണ്‍ഗ്രസ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍

സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകള്‍ 
ഗോവയിലും മണിപ്പൂരിലും ഉണ്ടായ വീഴ്ച്ച ഇക്കുറി ഉണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതയാണ് പാര്‍ട്ടി പുലര്‍ത്തുന്നത്. രാജസ്ഥാനില്‍ ഫലം ആദ്യഫലങ്ങള്‍ വന്നതിന് പിന്നാലെ തന്നെ എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണുഗോപാലിനെ അവിടേക്ക് അയച്ചു കൊണ്ട് രാഹുല്‍ അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍പസമയം മുന്‍പ് മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജസ്ഥാനില്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടുമെന്ന് തികഞ്ഞ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

10:46 AM (IST) Dec 11

രാഹുലിന്‍റെ വിജയം ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവിന് തുല്യമെന്ന് ഉമ്മന്‍ചാണ്ടി

1980- കളില്‍ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന ജയമാണ് രാഹുൽ ഗാന്ധി നേടിയതെന്ന് ഉമ്മന്‍ചാണ്ടി.... കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഘോഷം അല്‍പസമയത്തിനകം കെപിസിസി ആസ്ഥാനത്ത് ആരംഭിക്കും

10:44 AM (IST) Dec 11

രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക പോരാട്ടം ജയിച്ച് രാഹുല്‍ ഗാന്ഡി

  • തെരഞ്ഞെടുപ്പ്പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി
  • പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം അല്‍പസമയത്തിനകം ആരംഭിക്കും
  • പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ എത്തി.
  • രാഹുല്‍ ഗാന്ധി ഉടനെ എത്തും

10:33 AM (IST) Dec 11

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലെത്തി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം

230 അംഗ നിയമസഭയില്‍ പാര്‍ട്ടി 116 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
ബിജെപി 99 സീറ്റിലും ബിഎസ്പി ഏഴ് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലും 

10:30 AM (IST) Dec 11

രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു

വകരാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനിടെ സിപിഎമ്മിനും പ്രതീക്ഷിക്കാന

സംസ്ഥാനത്തെ രണ്ട് സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു

ബന്ദ്ര, ദുന്ദ്ര മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ ലീഡ് ചെ്യുന്നത്.

10:22 AM (IST) Dec 11

തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാതെ ബിജെപി നേതാക്കള്‍

തെരഞ്ഞെടുപ്പ് ഫലത്തോടെ പ്രതികരിക്കാതെ ബിജെപി നേതാക്കള്‍
ഛത്തീസ്ഗഢില്‍ ബിജെപി ഓഫീസില്‍ നിന്നും നേതാക്കള്‍ പുറത്തേക്ക് പോയി

10:20 AM (IST) Dec 11

പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

10:12 AM (IST) Dec 11

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം 
ആകെയുള്ള 90 സീറ്റില്‍ 60 സീറ്റിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
ഭരണകക്ഷിയായ ബിജെപി 23 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍ 

10:02 AM (IST) Dec 11

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പിന്നില്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും, മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്‍റെ വിജയം ഉറപ്പിക്കാനാവാത്തത് പാര്‍ട്ടി ക്യാംപുകളെ ആശങ്കയിലാഴ്ത്തി. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ  അദ്ദേഹം പിന്നിലാണെന്നാണ് വിവരം

09:59 AM (IST) Dec 11

എഐഎംഐഎം നേതാവ് അക്ബറുദ്ദിൻ ഒവൈസി ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നും വിജയിച്ചു

09:57 AM (IST) Dec 11

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ ചിത്രവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

വോട്ടെടുപ്പില്‍ ലീഡ് ഉറപ്പിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം. തുടങ്ങി യുവനേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ചിത്രവുമായി അദ്ദേഹത്തിന്‍റെ അണികള്‍ ആഘോഷം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ 

09:55 AM (IST) Dec 11

മധ്യപ്രദേശില്‍ തൂക്കുമന്ത്രിസഭ

മധ്യപ്രദേശില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
ആകെയുള്ള 230 സീറ്റുകളില്‍ 111 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയും മുന്നില്‍ 
ബിഎസ്പി അഞ്ച് സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു

09:53 AM (IST) Dec 11

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു

ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളില്‍ 58 എണ്ണത്തിലും ലീഡുറപ്പിച്ച് കോണ്‍ഗ്രസ്
ബിജെപി 26 സീറ്റുകളിലൊതുങ്ങി... മറ്റുള്ളവര്‍ ആറ് സീറ്റുകളില്‍ 

09:51 AM (IST) Dec 11

മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുന്നു

മധ്യപ്രദേശില്‍ 110 സീറ്റില്‍ ബിജെപി 109 സീറ്റില്‍ കോണ്‍ഗ്രസ്
മറ്റുള്ളവര്‍ 7 സീറ്റുകളില്‍ 

ആകെ സീറ്റുകള്‍ 230... ലീഡറിഞ്ഞത് 227- സീറ്റുകളില്‍ 

09:50 AM (IST) Dec 11

മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി
എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉറപ്പിച്ചു
നാല്‍പത് സീറ്റുകളില്‍ 23 സീറ്റുകളില്‍ എംഎന്‍എഫ് ലീഡ് ചെയ്യുന്നു
കോണ്‍ഗ്രസിന് 10 സീറ്റ് മാത്രം 
മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റ് 

09:48 AM (IST) Dec 11

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മുന്നേറ്റം, അജിത്ത് ജോഗി മൂന്നാ സ്ഥാനത്ത്

മുന്‍മുഖ്യമന്ത്രി അജിത്ത് ജോഗി മര്‍വാഹി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.. ജോഗിയുടെ സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു.. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്
 

09:44 AM (IST) Dec 11

കോണ്‍ഗ്രസ് ക്യാംപില്‍ ആഘോഷം തുടങ്ങി, പ്രതികരിക്കാതെ ബിജെപി വക്താക്കള്‍

മൂന്ന് സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് ക്യാംപില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു 

ബിജെപി ക്യാംപില്‍  മ്ലാനത, പ്രതികരിക്കാതെ ബിജെപി വക്താക്കള്‍ 

09:38 AM (IST) Dec 11

രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്

രാജസ്ഥാനില്‍ തുടക്കത്തില്‍ ലഭിച്ച ലീഡ് നഷ്ടമായെങ്കിലും പതിയെ കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്. രാജസ്ഥാന്‍ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റുകളില്‍ 91 സീറ്റിലും പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 88 സീറ്റിലും മറ്റുള്ളവര്‍ 11 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. 

09:33 AM (IST) Dec 11

ഛത്തീസ്ഗഢിൽ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും വിജയം ഉറപ്പിച്ചു

അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും തെലങ്കാനയിലും ഫലം ഏതാണ്ട് ഉറപ്പിച്ചു. പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ഛത്തീസ്ഗഢിൽ  കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി.

തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മികച്ച ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് കുതിച്ചു കയറിയ ടിആര്‍എസ് കോണ്‍ഗ്രസിനെ മറികടന്ന് ലീഡ് ഉറപ്പിക്കുകയായിരുന്നു.