സംശയം വേണ്ട, ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്നാഥ് സിംഗ്

Published : Jan 15, 2019, 10:19 AM IST
സംശയം വേണ്ട, ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്നാഥ് സിംഗ്

Synopsis

തന്‍റെ ലോക്സഭ മണ്ഡ‍ലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരഖണ്ഡ‍ില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ലക്നൗ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തന്‍റെ ലോക്സഭ മണ്ഡ‍ലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരഖണ്ഡ‍ില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ വികസന പദ്ധതികള്‍ ലക്നൗവില്‍ കൊണ്ട് വരുവാന്‍ സാധിച്ചിട്ടുണ്ട്. ലക്നൗ-കാത്തഗോഡം എക്സ്പ്രസ് ട്രെയിന്‍ ദിവസേനയാക്കുമെന്നുള്ള പ്രഖ്യാപനവും മന്ത്രി നടത്തി.

ഇതിനകം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗാണ്. അൽഫോൺസ് കണ്ണന്താനവും സമിതിയിലുണ്ട്. അരുൺ ജയ്റ്റ്‍ലിയാണ് പ്രചാരണ സമിതി അദ്ധ്യക്ഷൻ.

സാമൂഹ്യസംഘടനകളുടെ ഏകോപന സമിതി അദ്ധ്യക്ഷനായി നിതിൻ ഗഡ്കരിയെ നിയമിച്ചു. പ്രചരണ സാമഗ്രികളും ബുക്ക്‍ലറ്റുകളും തയ്യാറാക്കാനുള്ള സമിതി സുഷമാ സ്വരാജ് നയിക്കും. ആർ ബാലശങ്കർ സമിതി അംഗമാണ്. രവിശങ്കർ പ്രസാദാണ് മാധ്യമ സമിതി അദ്ധ്യക്ഷൻ.

PREV
click me!