എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പി ബി തീരുമാനിക്കും: എസ് ആര്‍ പി

Published : Jan 26, 2019, 01:11 PM IST
എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പി ബി തീരുമാനിക്കും: എസ് ആര്‍ പി

Synopsis

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് സ്ഥാനമില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളിൽ ഉള്ള സഖ്യങ്ങൾ നിർണായകമാകും. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രൻ പിള്ള 

കണ്ണൂര്‍: എം എ ബേബിയുടെ സ്ഥാനാർത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ മത്സരിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളിൽ പോളിറ്റ് ബ്യൂറോ തീരുമാനിക്കും എന്ന് എസ്. രാമചന്ദ്രന്‍ പിള്ള. അതിന് ശേഷം സംസ്ഥാനങ്ങളിൽ ചർച്ച നടത്തും.  ഇപ്പോൾ അക്കാര്യങ്ങളിൽ ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും എസ് ആർ പി പറഞ്ഞു.  

ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സർവേകൾ പണം നൽകി ഉണ്ടാക്കിയ പരസ്യങ്ങളാണ്. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് സ്ഥാനമില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളിൽ ഉള്ള സഖ്യങ്ങൾ നിർണായകമാകും. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രൻ പിള്ള കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേരളത്തിൽ  പോരാട്ടം നടക്കുന്നത് എൽ ഡി എഫും യു ഡി എഫും തമ്മിലാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
യും പറഞ്ഞു. ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ല. ബിജെപിയുടെ ത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കേന്ദ്ര തലത്തിൽ സഖ്യം തീരുമാനിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി. 

PREV
click me!