പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസിന് തിരിച്ചടി; കോൺഗ്രസ് എം പി തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നു

Published : Jan 28, 2019, 08:51 PM ISTUpdated : Jan 28, 2019, 08:58 PM IST
പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസിന് തിരിച്ചടി; കോൺഗ്രസ് എം പി തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നു

Synopsis

മാല്‍ദ നോര്‍ത്തിൽ നിന്നുള്ള ലോക്സഭാംഗമായ മൗസം നൂര്‍ പാര്‍ട്ടി വിട്ട് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നു.  പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.ബി.എ ഗനിഘാൻ ചൗധരിയുടെ മരുമകളാണ്  മൗസം . 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസിന് തിരിച്ചടി. മാല്‍ദ നോര്‍ത്തിൽ നിന്നുള്ള ലോക്സഭാംഗമായ മൗസം നൂര്‍ പാര്‍ട്ടി വിട്ട് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നു. തൃണമൂൽ കോണ്‍ഗ്രസുമായി  പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന നിലപാടുള്ള എംപിയായിരുന്നു മൗസം നൂര്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.ബി.എ ഗനിഘാൻ ചൗധരിയുടെ മരുമകളാണ്  മൗസം . 

39കാരിയായ മൗസം സെക്രട്ടേറിയെറ്റിലെത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ട ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവിവരം പ്രഖ്യാപിച്ചത്. മൗസം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാല്‍ദ നോര്‍ത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. മുര്‍ഷിദാബാദ് അടക്കമുള്ള ജില്ലകളിലെ പ്രചാരണ ചുമതലയും മൗസത്തിന് ആയിരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. 
 

PREV
click me!