സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്: തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും

Published : Feb 08, 2019, 09:02 AM IST
സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്: തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും

Synopsis

 പശ്ചിമബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ വേണം എന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. സിറ്റിംഗ് സീറ്റുകളിലെങ്കിലും ധാരണ നിര്‍ബന്ധമായും വേണമെന്നും  ബംഗാൾ ഘടകം നിര്‍ബന്ധം പിടിക്കുന്നു.   

ദില്ലി:തെരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു നേരത്തെ പാർട്ടി കോൺഗ്രസ് എടുത്ത നിലപാട്.

അതേസമയം പശ്ചിമബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കുകൾ വേണം എന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. സിറ്റിംഗ് സീറ്റുകളിലെങ്കിലും ധാരണവേണമെന്ന ആവശ്യവും ബംഗാൾ ഘടകം മുന്നോട്ടുവെക്കുന്നു. 

ഇക്കാര്യങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും. തമിഴ് നാട്ടിൽ ഡിഎംകെ സഖ്യം തുടരുമെങ്കിലും ആന്ധ്രയിലും തെലങ്കാനയിലും വിശാല ഇടതുപക്ഷ ഐക്യത്തോടൊപ്പം നിൽക്കാനാകും സിപിഎം ശ്രമിക്കുക. ഈ വിഷയങ്ങളിൽ രണ്ടുദിവസത്തെ പിബിയിൽ വിശദമായ ചർച്ച നടക്കും.

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു