'കാല്‍ കഴുകി സ്വീകരിക്കുന്ന വോട്ടര്‍മാര്‍'; ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെ വ്യാപക പ്രതിഷേധം

Published : Mar 20, 2021, 07:03 AM ISTUpdated : Mar 20, 2021, 10:16 AM IST
'കാല്‍ കഴുകി സ്വീകരിക്കുന്ന വോട്ടര്‍മാര്‍'; ബിജെപി സ്ഥാനാര്‍ത്ഥി ഇ  ശ്രീധരനെതിരെ വ്യാപക പ്രതിഷേധം

Synopsis

താരപോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ മാലയിട്ട്,  കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾക്കെതിരെ സാമഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍റെ കാല്‍ കഴുകുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്.
താരപോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ മാലയിട്ട്, കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

പ്രാചീന കാലത്തെ സാസ്കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് പ്രകട മാകുന്നതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. ഇടത്, കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളിത് വ്യാപകമായി പങ്കുവച്ചിട്ടുമുണ്ട്. ഇതുകൂടാതെ ശ്രീധരന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന വോട്ടര്‍മാരുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളോട് പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ബിജെപി.

ഇ. ശ്രീധരന്‍റെ വരവോടെ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പാലക്കാട് മാറിക്കഴിഞ്ഞു.മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിലെ ഷാഫി പറന്പിലും സിപിഎമ്മില്‍ നിന്നും സിപി. പ്രമോദുമാണ് മുഖ്യ എതിരാളികള്‍. പ്രചരണ രംഗത്തെ കാല്‍ കഴുകല്‍ ചര്‍ച്ചയാകുന്നത് ആര്‍ക്ക് ഗുണമെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു