സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം, നേരിയ മുൻതൂക്കം യുഡിഎഫിന്

Published : Apr 29, 2021, 09:32 PM ISTUpdated : Apr 29, 2021, 09:36 PM IST
സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം, നേരിയ മുൻതൂക്കം യുഡിഎഫിന്

Synopsis

2016-ൽ 11,198 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.സി.ബാലകൃഷ്ണൻ സിപിഎമ്മിൻ്റെ രു​ഗ്മിണി സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി ഇവിടെ നിന്നും ജയിച്ചു കയറിയത്

സുൽത്താൻ ബത്തേരിയിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു. എങ്കിലും കടുത്ത മത്സരത്തിൽ നേരിയ മുൻതൂക്കം കോൺ​ഗ്രസിലെ ഐ.സി.ബാലകൃഷ്ണനാണെന്നും സ‍‍ർവേ പ്രവചിക്കുന്നു. 

കോൺ​ഗ്രസിൽ നിന്നും വന്ന എം.എസ്.വിശ്വനാഥനാണ് എൽഡിഎഫിൻ്റെ സുൽത്താൻ ബത്തേരിയിലെ സ്ഥാനാ‍‍ർത്ഥി. എൻഡിഎയിൽ സികെ ജാനുവിൻ്റെ പാ‍ർട്ടിക്കാണ് സീറ്റ്. എന്നാൽ ബിജെപിയുടെ താമര ചിഹ്നത്തിലാണ് സികെ ജാനു ഇവിടെ ജനവിധി തേടുന്നത്. സിറ്റിം​ഗ് എംഎൽഎ, ഡിസിസി അധ്യക്ഷൻ എന്നീ നിലകളിലുള്ള പ്രവർത്തനമാണ് ഐ.സി.ബാലകൃഷ്ണന് കടുത്ത മത്സരത്തിനിടയിലും സുൽത്താൻ ബത്തേരിയിൽ മുൻതൂക്കം നൽകുന്നത്. 

2016-ൽ 11,198 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.സി.ബാലകൃഷ്ണൻ സിപിഎമ്മിൻ്റെ രു​ഗ്മിണി സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി ഇവിടെ നിന്നും ജയിച്ചു കയറിയത്. രാഹുൽ ​ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മണ്ഡലം എന്ന നിലയിൽ സുൽത്താൻ ബത്തേരിയിൽ വിജയിച്ചു കയറേണ്ടത് ഐസി ബാലകൃഷ്ണന് അഭിമാനപ്രശ്നം കൂടിയാണ്. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു