കുംഭമേളയും തെര‌ഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ബിജെപി; പ്രയാഗ് രാജിൽ യോഗി സർക്കാർ ചെലവിട്ടത് 2800 കോടി

By Web TeamFirst Published Jan 27, 2019, 11:16 AM IST
Highlights

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന അര്‍ധ കുംഭമേളയ്ക്ക് പൂര്‍ണകുംഭമേളയുടെ പകിട്ടാണ് യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായത്. ഇതിനായി യോഗി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക കേട്ടാൽ ഇക്കാര്യം വ്യക്തമാകും. 2800 കോടിയാണ് അര്‍ധ കുംഭമേളയ്ക്കായി യോഗി സര്‍ക്കാര്‍ ചെലവിടുന്നത്. 

അലഹബാദ്: ഉത്തര്‍പ്രദേശ് പ്രയാഗ രാജിലെ അര്‍ധ കുഭമേളയുടെ നടത്തിപ്പിലും തിരഞ്ഞെടുപ്പ് ഉന്നമിട്ട് ബിജെപി. കുഭമേളയെ ഹിന്ദുത്വ വികാരമുണര്‍ത്താനുള്ള വഴിയാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സഹായത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാറുള്ളത്. അര്‍ധ കുംഭമേളയിൽ ഗംഗാമാതാവിന് മാത്രമല്ല, നരേന്ദ്രമോദിക്കും ജയ് വിളി ഉയരാനുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് യോഗി സര്‍ക്കാര്‍. 

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന അര്‍ധ കുംഭമേളയ്ക്ക് പൂര്‍ണകുംഭമേളയുടെ പകിട്ടാണ് യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായത്. ഇതിനായി യോഗി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക കേട്ടാൽ ഇക്കാര്യം വ്യക്തമാകും. 2800 കോടിയാണ് അര്‍ധ കുംഭമേളയ്ക്കായി യോഗി സര്‍ക്കാര്‍ ചെലവിടുന്നത്. കേന്ദ്ര വിഹിതവും മറ്റു സഹായവും കൂടി ചേര്‍ത്താൽ ഇത്  4300 കോടിയാവും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രിയുടെയും നേരിട്ടുള്ള മേല്‍നോട്ടവും അര്‍ധ കുംഭ മേളയുടെ നടത്തിപ്പിലുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്തി ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ നിന്ന് പാര്‍ട്ടിക്ക് മെച്ചമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. ഈ പശ്ചാത്തലത്തിലാണ് അര്‍ധ കുംഭമേള ഹിന്ദുത്വ വികാരം ഉണര്‍ത്താനുള്ള വേദിയാക്കുന്നത്. കുംഭമേളയുടെ പ്രചാരണത്തിനായി രാജ്യത്തിന് അകത്തും പുറത്തും യുപി മന്ത്രിമാര്‍ പര്യടനം നടത്തിയിരുന്നു

click me!