Thrikkakara by election : 'ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ഭുതമില്ല' ; വി.മുരളീധരന്‍

Published : May 31, 2022, 11:41 AM ISTUpdated : May 31, 2022, 11:56 AM IST
Thrikkakara by election : 'ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ഭുതമില്ല' ; വി.മുരളീധരന്‍

Synopsis

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ശുഭ പ്രതിക്ഷയിലെന്നും കേന്ദ്രമന്ത്രി.വാളുമായി വി.എച്.പി പ്രകടനം നടത്തിയ സംഭവം  ന്യായീകരിച്ചു വി മുരളീധരൻ സ്വയരക്ഷ എന്ന നിലയിൽ പ്രതീകാത്മകമായി നടന്നതാവാം

തിരുവനന്തപുരം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ ബിജെപിക്ക് ഏറെ  പ്രതീക്ഷയുണ്ടെന്ന്  കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ഭുതപ്പെടേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറ‍ഞ്ഞു.നെയ്യാറ്റിന്‍കരയില്‍ വാളുമായി വി.എച്.പി  വനിതാ വിഭാഗം പ്രകടനം പെണ്‍കുട്ടികൾക്ക് പോലീസ് സുരക്ഷ നൽകുന്നില്ല .ഇതിൽ പ്രകടനം നടത്തിയവരെ അല്ല, സർക്കാരിനെയാണ് കുറ്റപ്പെടുത്താൻ കഴിയുക. അതിജീവിതയ്ക്ക് പോലും നീതി തേടി മുഖ്യമന്ത്രിയെ നേരിട്ടു കാണേണ്ട സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് - കെ സുരേന്ദ്രന്‍

തൃക്കാക്കരയിൽ LDF നും UDF നും എതിരായ വികാരം ജനങ്ങൾ പ്രകടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.NDA ക്ക് അനുകൂല സാഹചര്യമാണുള്ളത്.മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്‍റെ സമീപനത്തിനെതിര ജനം വിധിയെഴുതും തൃക്കാക്കരയില്‍ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് പ്രതീക്ഷിക്കുന്നു. തീവ്രവാദശക്തികലില്‍ നിന്ന്  സംരക്ഷിക്കാൻ ജനം  സ്വമേധയാ മുന്നോട്ട് വരികയാണ്.നെയ്യാറ്റിന്‍കരയിലെ   വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം

 

തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി സ്ഥാനാർത്ഥി. 

ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം. 

ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. 

നഗരമണ്ഡലമായ തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്‍റി 20 പത്ത് ശതമാനത്തോളം വോട്ട് പിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കും സമാനമായ വോട്ട് ശതമാനം തന്നെയേ നേടാനായുള്ളൂ. അതിനാൽ ട്വന്‍റി 20-ക്ക് പോയ വോട്ടുകൾ എങ്ങനെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും  ഇരട്ടനീതി ഉയര്‍ത്തി അന്തിമ ഘട്ടത്തില്‍ പി. സി. ജോര്‍ജിനെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം വോട്ടുകള്‍ എങ്ങിനെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഒരു പോലെ ആശങ്കയുമുണ്ട്.

 

 

'പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാൾ'

ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് എ എൻ രാധാകൃഷ്ണൻ വിജയപ്രതീക്ഷ പങ്കുവച്ചത്. അതേസമയം, പി സി ജോർജ് വിഷയം ഇന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു