മധ്യപ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

Published : Nov 27, 2018, 06:50 PM ISTUpdated : Nov 28, 2018, 02:10 PM IST
മധ്യപ്രദേശില്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന്  ശിവരാജ് സിംഗ് ചൗഹാൻ

Synopsis

ഏറെ അപ്രതീക്ഷിതമായാണ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശിവരാജ് സിംഗ് ചൗഹാന്‍റെ കോഫീ ഹൗസ് സന്ദർശനം.  

ഭോപ്പാല്‍: മധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തിൽ നാലാമതും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നിശബ്ദ പ്രചാരണ ദിവസം കുടുംബത്തോടൊപ്പം ഇന്ത്യൻ കോഫീ ഹൗസിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മകൻ ഗുണാലും ഭാര്യ സാധന സിംഗിനും ഒപ്പമായിരുന്നു നിശബ്ദ പ്രചാരണ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിലെ ഇന്ത്യൻ കോഫീ ഹൗസിൽ എത്തിയത്. വടയും കാപ്പിയും കുടുംബത്തോടൊപ്പം കഴിച്ച അദ്ദേഹം കോഫീ ഹൗസിലെത്തിയവർക്കൊപ്പം സെൽഫി എടുക്കാനും സമയം കണ്ടെത്തി. 

പഠിക്കുന്ന കാലം മുതലേ കോഫീ ഹൗസിൽ ദോശയും വടയും കഴിക്കാന്‍ എത്തുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങൾക്ക് തന്നിൽ പൂർണ വിശ്വാസമുണ്ടെന്നും വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും ശിവരാജ് സിംഗ് ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇപ്പോൾ പഠനത്തിൽ മാത്രമാണ് താല്‍പ്പര്യമെന്നും രാഷ്ട്രീയത്തിൽ താല്‍പ്പര്യമില്ലെന്നും മകൻ ഗുണാലും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്ഷണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് കുശലം പറഞ്ഞായിരുന്നു മടക്കം. ഏറെ അപ്രതീക്ഷിതമായാണ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശിവരാജ് സിംഗ് ചൗഹാന്‍റെ കോഫീ ഹൗസ് സന്ദർശനം.


 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു