പത്താം നാള്‍ ബൂത്തില്‍: ആത്മവിശ്വാസത്തില്‍ മുന്നണികള്‍

Published : May 06, 2016, 01:34 PM ISTUpdated : Oct 04, 2018, 04:38 PM IST
പത്താം നാള്‍ ബൂത്തില്‍: ആത്മവിശ്വാസത്തില്‍ മുന്നണികള്‍

Synopsis

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഇനി പത്ത് നാള്‍  മാത്രം അവശേഷിക്കെ പ്രചാരണം ഉച്ചസ്ഥായിലായി. യുഡിഎഫും എല്‍ഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍  കരുത്ത് തെളിയിക്കാനാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. മോദിക്ക് പിന്നാലെ സോണിയയും രാഹുലും അടുത്തദിവസമെത്തും.

അഴിമതി ആരോപണങ്ങള്‍, ഭൂദാനപരമ്പരകള്‍ എല്ലാറ്റിനുമൊടുവില്‍ ഒടുവില്‍ ജിഷയുടെ ക്രൂര കൊലപാതകം. ഭരണവിരുദ്ധ വികാരത്തില്‍ അധികാരത്തിലേറാമെന്നാണ് ഇടത് കണക്ക് കൂട്ടല്‍. എങ്ങിനെ പോയാലും 80 മുതല്‍ 85 വരെ സീറ്റുറപ്പാണെന്നാണ് വിലയിരുത്തല്‍. 8085 സീറ്റിന്റെ അവകാശവാദം തന്നെയാണ് യുഡിഎഫും പറയുന്നത്. 

ഭരണവിരുദ്ധവികാരമില്ല. പ്രചാരണത്തില്‍ മുന്നേറി  വലിയ രീതിയില്‍ നില മെച്ചപ്പെടുത്തിയെന്നാണ് വലതുക്യമ്പിന്റെ കണക്ക്. എന്നാല്‍ ഭരണം പ്രതീക്ഷിക്കുന്ന ഇടതിന്റെ ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന വലതിന്റെയും ആശങ്ക എന്‍ഡിഎ വോട്ടുകളില്‍. 

40 ഇടങ്ങളില്‍ ത്രികോണപ്പോര്, 21 സീറ്റില്‍ അതിശക്തമായ മുന്നേറ്റം . 2016 താമരയുടേയും കുടത്തിന്റെയും വര്‍ഷമെന്നാണ് ബിജെപിബിഡിജെഎസ് ഉറപ്പിച്ചുപറയുന്നത്. എന്‍ഡിഎ പെട്ടിയിലെ വോട്ടുകള്‍ എന്തായാലും നിര്‍ണ്ണായക ഘടകമാകുന്നുറപ്പ്. 

താമരക്ക് മോദിയും അമിത്ഷായും ആവേശം പകര്‍ന്നപ്പോള്‍ അവസാന ലാപ്പില്‍ യുഡിഎഫിന് ഉണര്‍വ്വേകാന്‍ 9ന് സോണിയയും 10നും 11 നും രാഹുലും എത്തും. യെച്ചൂരിയും കാരാട്ടും പ്രചാരണം തുടരുന്നു.

PREV
click me!