ബിജെപിയോടു മൃദു സമീപനം കാട്ടിയാല്‍ ദുഃഖിക്കേണ്ടി വരുമെന്ന് ആന്റണി

Published : May 08, 2016, 07:30 AM ISTUpdated : Oct 05, 2018, 01:39 AM IST
ബിജെപിയോടു മൃദു സമീപനം കാട്ടിയാല്‍ ദുഃഖിക്കേണ്ടി വരുമെന്ന് ആന്റണി

Synopsis

കൊച്ചി: ബിജെപിയോടു മൃദുസമീപനം കാട്ടുന്നവര്‍ ദുഃഖിക്കേണ്ടിവരുമെന്ന് എ.കെ.ആന്റണി.  ചില സ്ഥലങ്ങളില്‍ മത്സരം ബിജെപിയും യുഡിഎഫും തമ്മിലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് കെ.എം മാണി യോജിച്ചു. പൊതുവേ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പക്ഷം . കുട്ടനാട് പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപി വളര്‍ത്തിയത് സിപിഎമ്മെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഇന്നലെ മുഖ്യമന്ത്രിയെ തിരുത്തിയ എ.കെ ആന്റണി ഇന്ന് ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ മല്‍സരമെന്നതിനോട് ആന്റണിക്കും യോജിപ്പുണ്ട്.ബിജെപിയുടെ വര്‍ഗ്ഗീയതയെ നേരിടാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ സിപിഎം സഹായിക്കുന്നുവെന്നു കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബിജെപിയെ എല്ലാക്കാലത്തും വഴികാട്ടിയത് സിപിഐ എമ്മെന്ന് മുഖ്യമന്ത്രിയും ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു കൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപി രണ്ടാമതത്തെിയെന്നാണു മുഖ്യമന്ത്രിയുടെ പക്ഷം.  

ഇതിനിടെ  കച്ചവട താത്പര്യമുള്ള വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടരി സ്ഥാനം രാജിവെക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണ് കേരളത്തിന് മോദിയുടെ ഏകസംഭാവനയെന്ന് വി.എസ്. പരിഹസിച്ചു.

 

PREV
click me!