
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാലക്കാട് ജില്ലയില്‍ പ്രചാരണം നടത്തും. 10 മണിക്ക് ആലത്തൂരിലും വൈകിട്ട് 4 ന് പാലക്കാട്ടും യെച്ചൂരിക്ക് പൊതുപരിപാടിയുണ്ട്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇടുക്കി ജില്ലയില്‍ പ്രചാരണം നടത്തും.
കോണ്‍ഗ്രസ് നേതാവ് ഏ.കെ.ആന്‍റണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. കാസര്‍ഗോഡ് മഞ്ചേശ്വരത്തുനിന്നാണ് ഏ.കെ.ആന്റണി തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്ക് മഞ്ചേശ്വരത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തില്‍ ഏ.കെ.ആന്‍റണി സംസാരിക്കും. തുടര്‍ന്ന് കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ പൊതുസമ്മളനത്തിലും പങ്കെടുക്കുന്ന ഏ.കെ.ആന്റണി രാത്രിയോടെ കണ്ണൂരിലെത്തും. നാളെ കണ്ണൂരിലാണ് ഏ.കെ.ആന്‍റണിണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രചാരണത്തിനിറങ്ങും. രാവിലെ 11.30 ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗതതില്‍ പങ്കെടുക്കും. മൂന്ന് മണിക്ക് കൊട്ടാരക്കരയിലും അഞ്ചിന് അരുവിക്കരയിലും ആറ് മണിക്ക് കഴക്കൂട്ടത്തും പ്രചാരണം നടത്തും. എന്നാല്‍ അമിത് ഷായുടെ പ്രചരണം സംബന്ധിച്ച് അന്തിമമായ തീരുമാനം സംസ്ഥാന ബിജെപി നേൃത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.