ഘട്ടം ഘട്ടമായുള്ള സമ്പൂര്‍ണ്ണ മദ്യനിരോധനം മുന്നോട്ടുവെച്ച് എന്‍ഡിഎയുടെ ദര്‍ശനരേഖ

Published : Apr 28, 2016, 01:38 PM ISTUpdated : Oct 05, 2018, 12:20 AM IST
ഘട്ടം ഘട്ടമായുള്ള സമ്പൂര്‍ണ്ണ മദ്യനിരോധനം മുന്നോട്ടുവെച്ച് എന്‍ഡിഎയുടെ ദര്‍ശനരേഖ

Synopsis

സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ഗുജറാത്ത് മാതൃക മുന്നിലുണ്ടെങ്കിലും ഒറ്റയടിക്കുള്ള നിരോധനമല്ല സംസ്ഥാനത്ത് എന്‍ഡിഎ ലക്ഷ്യംമിടുന്നത്. ഘട്ടംഘട്ടനിരോധനമെന്ന യുഡിഎഫ് നയം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും  ഇടതുപക്ഷത്തിന്റെ മദ്യവര്‍ജ്ജനം തട്ടിപ്പാണെന്നും കുമ്മനം ആരോപിച്ചു. കൊടുംവരള്‍ച്ച കൂടി കണക്കിലെടുത്താണ് എല്ലാവര്‍ക്കും വെള്ളം ഉറപ്പാക്കാനുള്ള വാഗ്ദാനം. പരിസ്ഥിതി സൗഹൃദവികസനമാണ് മൂന്നാചേരിയുടെ വികസനരേഖ. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കും. ബിഡിജെഎസ് ബന്ധം കണക്കിലെടുത്ത് പിന്നോക്ക ക്ഷേമത്തിന് ഊന്നലുണ്ട്. സികെ ജാനുവിന്റെ കൂടി നിര്‍ദ്ദേശം പരിഗണിച്ച് ആദിവാസി -ദലിത് വിഭാഗങ്ങള്‍ക്ക് തൊഴിലും ഭക്ഷണവും ഉറപ്പാക്കാനുള്ള പ്രത്യേക പാക്കേജുണ്ടാകും. പ്രകടനപത്രികക്ക് ബദലായുള്ള ദര്‍ശനരേഖ ശനിയാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും.

PREV
click me!