
കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബെംഗളൂരുവിലെത്തിയപ്പോള്‍ നടന്ന, സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍ ഇരുനൂറിനടുത്ത് മലയാളികളാണ് പങ്കെടുത്തിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, സജീവമാക്കാമെന്ന വാഗ്ദാനവുമായി ഇവര്‍ മുന്നോട്ട് വന്നതോടെ, ബെംഗളൂരുവില്‍ കേരള ബിജെപിയുടെ സൈബര്‍ വാര്‍ റൂം തുറന്നു.
ഐ സപ്പോര്‍ട്ട് കുമ്മനം എന്ന പേരിലുള്ള പ്രചാരണത്തിന്‍റെ ഭാഗമായി കേരള സര്‍ക്കിള്‍ എന്ന പേരിലാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്.,ബിജെപിക്ക് പിന്തുണയറിക്കുന്ന മൊബൈല്‍ കോളര്‍ ടോണുകള്‍, പൊതുസമ്മേളനങ്ങളിലും പാര്‍ലമെന്‍റിലും, പ്രധാനമന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗത്തിന്റെ, മലയാള പരിഭാഷ.
ബെംഗളൂരുവില്‍ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന ബിജെപി അനുഭാവികളായ യുവാക്കളാണ് ഇതിന്‍റെ പിന്നില്‍.
വിരല്‍ തുമ്പ് വഴിയുള്ള നിയന്ത്രണം മാത്രമല്ല ബിജെപിയുടെ ദേശീയ നേതാക്കളെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് ചായ് പേ ചര്‍ച്ച മാതൃകയില്‍ കേരളത്തിലുട നീളം സംഭാര സംവാദമെന്ന പരിപാടി നടപ്പാക്കുന്നതും ഇവര്‍ തന്നെയാണ്.