
ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ എൻക്ളേവുകൾ സ്വതന്ത്ര്യമാക്കി ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചപ്പോൾ 15606 പേര്‍ക്കാണ് ഇന്ത്യൻ പൗരത്വം കിട്ടിയത്. ഇതിൽ 9776 പേർ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടര്‍മാരാണ്. വോട്ടുചെയ്യാൻ തിരിച്ചറിയൽ രേഖ കിട്ടിയതിന്‍റെ അതിയായ സന്തോഷത്തിലാണിവര്‍.
ഇന്ത്യൻ അതിര്‍ത്തിയിക്കുള്ളിൽ ബംഗ്ലാദേശി എൻക്ളേവുകളിലും, ബംഗ്ലാദേശ് അതിര്‍ത്തിക്കുള്ളിൽ ഇന്ത്യൻ എൻക്ളേവുകളിലുമായി തടവുകാരെ പോലെ ജീവിച്ചവരാണ് ഇവരെല്ലാം. ഇഷ്ടമുള്ള രാജ്യം തെരഞ്ഞെടുക്കാൻ അവസരം കിട്ടിയപ്പോൾ ഭൂരിഭാഗം പേരും ഇന്ത്യയായിരുന്നു തിരഞ്ഞെടുത്തത്.
അതിര്‍ത്തിലെ ഇരുമ്പ്ഷീറ്റ് മേഞ്ഞ കൂച്ബിഹാറിലെ അഭയകേന്ദ്രത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു കുടുംബത്തിന് മാസം 15 കിലോ അരി ലഭ്യമാക്കുന്നുണ്ട്. വോട്ടുതേടി എത്തുന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചു വരുന്നുണ്ട്. അഭയകേന്ദ്രത്തിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങാനാകുമോയെന്ന ആശങ്കയിലാണിവര്‍.