
തിരുവന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് എല്ലാമറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. ബംഗലുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കുട്ടം യുവ മലയാളി ടെക്കികളാണ് 'ഇലക്ഷന്‍ നൗ' എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ജയിച്ചു കഴിഞ്ഞാല്‍ എം.എല്‍.എമാര്‍ക്ക് തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അഭിപ്രായ സര്‍വേകള്‍ക്കുമുള്ള സൗകര്യം ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
1957 മുതലുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടചരിത്രം, ഇ.എം.എസ്, പി.കെ.വി നായനാര്‍, കെ.കരുണാകരന്‍, എ.കെ ആന്റണി തുടങ്ങി കരുത്തരുടെചരിത്രത്തിലിടം നേടിയ മത്സരങ്ങള്‍, ജയപരാജയങ്ങള്‍ തുടങ്ങിയ എല്ലാവിവരങ്ങളും അറിയാന്‍ സാധിക്കും വിധമാണ് മൊബൈല്‍ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
2016 ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ വിവരങ്ങളും ചൂടും ആവേശവും തത്സമയം ഇലക്ഷന്‍ നൗവിലൂടെ അറിയാന്‍ സാധിക്കും. വോട്ടര്‍പട്ടികയില്‍ സ്വന്തം പേരുണ്ടോയെന്നും തത്സമയ തെരഞ്ഞെടുപ്പ് ഫലവും ആപ്പിലൂടെ അറിയാം.
കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ സുഹൈല്‍ പട്ടാമ്പിയും 9 കൂട്ടുകാരും ചേര്‍ന്നാണ് അപ്ലികേഷന്റെ അശയം രൂപീകരിച്ചതും പുതുതുലമുറയിലേക്ക് തെരഞ്ഞെടുപ്പ് ആവേശമെത്തിക്കാന്‍ ആപ്പിനെ രൂപപ്പെടുത്തിയെടുത്തതും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആപ്ലിക്കേഷനെ ആരും ഉപേക്ഷിച്ച് പോകില്ലെന്നാണ് ഈ നൂതന സൗകര്യം ഉറപ്പാക്കുന്നതിലൂടെ ഇവര്‍ പ്രതീക്ഷിക്കുന്നത്.