തെരഞ്ഞെടുപ്പ്  വിജ്ഞാപനം  ഇറങ്ങി: സ്ഥാനാര്‍ത്ഥികള്‍  നാമനിര്‍ദേശ  പത്രിക  സമര്‍പ്പിച്ച്  തുടങ്ങി

Published : Apr 22, 2016, 12:47 PM ISTUpdated : Oct 05, 2018, 12:00 AM IST
തെരഞ്ഞെടുപ്പ്  വിജ്ഞാപനം  ഇറങ്ങി: സ്ഥാനാര്‍ത്ഥികള്‍  നാമനിര്‍ദേശ  പത്രിക  സമര്‍പ്പിച്ച്  തുടങ്ങി

Synopsis

യുഡിഎഫ് സ്ഥാനാര്‍ഥികളായ കെഎം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍.ശക്തന്‍, കെ.മുരളീധരന്‍, പത്മജ വേണുഗോപാല്‍, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപി ജോണ്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ കടകംപള്ളി സുരേന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എം.രാജഗോപാല്‍, ബിജെപി എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍ എന്നീ പ്രമുഖരാണ് ആദ്യദിനം പത്രിക സമര്‍പ്പിച്ചത്. 

നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലമനുസരിച്ച് കുമ്മനം രാജശേഖരന് ആശ്രിതരില്ല കയ്യിലുള്ള തുക 10, 000 രൂപയാണ്. എച്ച്ഡിഎഫ്‌സി കലൂര്‍ ബ്രാഞ്ചില്‍  10, 812രൂപയും  എസ്ബിഐ കലൂരില്‍  6512 രൂപയും  പേരൂര്‍ക്കട എസ്ബിഐ യില്‍ 1000 രൂപ യുമുണ്ട്. കോട്ടയം അയ്മനം വില്ലേജില്‍ 25സെന്റ് സ്ഥലം ഉണ്ട്. 25ലക്ഷം രൂപയാണ്  മതിപ്പുവില.

കടകംപ്പള്ളി സുരന്ദ്രന്‍റെ ആസ്തി 14.54 ലക്ഷം രൂപ ഭാര്യയുടെ പേരില്‍ പാരമ്പര്യ സ്വത്തുള്‍പ്പെടെ 24 ലക്ഷംരൂപ 45 കേസുകളുണ്ട്. എല്ലാത്തിനും ജാമ്യമെടുത്തു കൈവശമുള്ളത് 15,000രൂപ

വ്യത്യസ്തത വരുത്തിയത് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ മാത്രം . പതിവ് പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്രിക സമര്‍പ്പണത്തിനെത്തിയ ഓഫിസില്‍ വൃക്ഷത്തെ നട്ടശേഷമാണ് പത്രിക സമര്‍പ്പിച്ചത്. ആദ്യം പത്രിക സമര്‍പ്പിച്ചത് കഴക്കൂട്ടത്തെതന്നെ ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന്‍. പല കാര്യങ്ങള്‍ക്കുമുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും കെ.എം.മാണി പ്രതികരിച്ചു .

കോണ്‍ഗ്രസും സിപിഐഎം തമ്മിലുള്ള ബംഗാളിലെ സഖ്യം കേരളത്തില്‍ നേരത്തെയുള്ളതെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പരിഹാസം രാവിലെ 11 മുതല്‍ 3വരെയാണ് പത്രികാസമര്‍പ്പണത്തിനുള്ള സമയം. ഈമാസം 29വരെ പത്രിക നല്‍കാം . 30നാണ് സൂക്ഷ്മപരിശോധന. മെയ് 2 വരെ പത്രിക പിന്‍വലിക്കാം.
 

PREV
click me!