കള്ളപ്പണം പ്രധാന പ്രചാരണായുധമാകുന്നു

Published : Apr 27, 2016, 03:12 PM ISTUpdated : Oct 05, 2018, 12:22 AM IST
കള്ളപ്പണം പ്രധാന പ്രചാരണായുധമാകുന്നു

Synopsis

കഴിഞ്ഞ ദിവസം പൊലീസും ആദായ നികുതി വകുപ്പും ചേര്‍ന്ന പതിനെട്ടര ക്കോടിയുടെ ഹവാല പണം പിടിച്ചു. കൂടുതലും പിടിച്ചത്  മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന്.  ഇതോടെ കള്ളപ്പണം പ്രചാരണ വിഷയമായി. ഇടതു സ്വതന്ത്രരാണ് കള്ളപ്പണമൊഴുക്കുന്നതെന്ന പി.കെ കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പേര് അദ്ദേഹം പറഞ്ഞില്ല

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമം കയ്യോടെ പിടിച്ചതിന്‍റെ ജാള്യത മറക്കാനുള്ള ശ്രമമെന്ന് കോടിയേരി ആരോപിച്ചതോ കള്ളപ്പണം വിഷയം ചൂടായി. ബി.ജെ.പി ബന്ധത്തെ ചൊല്ലിയുള്ള പരസ്പര ആരോപണവും കനത്തു . ബി.ജെ.പിയോടും ബി.ഡി.ജെ.എസിനോടും സി.പി.ഐ എമ്മിന് മൃദുസമീപനമെന്നാണ് ചെന്നിത്തലയുടെ ആരോപണം. പഴയതു പോലെ ഇരു പാര്‍ട്ടികളെയും സി.പി.എം ഇപ്പോള്‍ വിമര്‍ശിക്കാത്തതിന് കാരണമിതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

അതേസമയം ഹരിപ്പാട്ട് ചെന്നിത്തലയ്‌ക്കെതിരെ വി.വി രാജേഷിന് മാറ്റി അപ്രധാന സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ബി.ജെ.പി യു.ഡി.എഫ് പരസ്പര സഹായത്തിനുള്ള തെളിവായി അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് ശ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കി ബി.ജെ.പി കോണ്‍ഗ്രസിനെ സഹായിക്കുന്നു. പകരം കുട്ടനാട്ടില്‍ സുഭാഷ് വാസുവിനെ യു.ഡി.എഫ് തിരിച്ചു സഹായിക്കുന്നു . പഴയ കോലീബി സഖ്യമാണിപ്പോഴുള്ളതെന്നാണ് വി.എസിന്‍റെ ആരോപണം.  

PREV
click me!