ആരോപണങ്ങൾക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Published : May 03, 2016, 01:36 PM ISTUpdated : Oct 05, 2018, 12:37 AM IST
ആരോപണങ്ങൾക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Synopsis

ചില മണ്ഡലങ്ങളിൽ  ലീഗും ബിജെപിയുമായി  രഹസ്യധാരണയുണ്ടെന്ന ആരോപണത്തിനെതിരെ കുഞ്ഞാലിക്കുട്ടി  രംഗത്ത്. തോൽക്കുമെന്ന് ഉറപ്പായതുകൊണ്ടാണ്  ഇടതുപക്ഷം ഇത്തരം അടിസ്ഥാനരഹിതമായ  ആരോപണങ്ങൾ  ഉന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി  തിരിച്ചടിച്ചു. കാസർഗോഡ്‌,മഞ്ചേശ്വരം  മണ്ഡലങ്ങളിൽ  ബി.ജെ.പി  ജയിച്ചാൽ അതിനുപിന്നിൽ ഇടതുമുന്നണിയുടെ  സഹയമായിരിക്കുമെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാദാപുരത്ത് നടന്ന  ബോംബുസ്ഫോടനത്തിൽ  സിപിഎം  പ്രവർത്തകൻ  മരിച്ചസംഭവം ആശങ്ക സൃഷ്‍ടിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തനിക്കെതിരെ കേസുകൾ ഒന്നും നിലവിൽ ഇല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ  വിശ്വസിക്കുന്നു. ലോകായുക്തയുടെ  കഴിഞ്ഞദിവസത്തെ പരാമർശം അന്തിമാവിധിയല്ല. സരിതാ വിവാദം ഇപ്പോൾ  ചര്‍ച്ചയിൽപോലും നിലനിൽക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി  പറഞ്ഞു.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!