
പി വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നിരവധി ബ്രാഞ്ച് കമ്മിററികള്‍ രാജിവെക്കുകയും വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ വരെ ആലോചന നടക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്നു പ്രതിഷേധക്കാര്‍ തന്നെയാണ് പ്രചാരണരംഗത്ത് മുന്‍പന്തിയിലെന്ന് സി പി എം അവകാശപ്പെടുന്നു. കാലങ്ങളായുള്ള കുടുംബവാഴ്ച്ച നിലമ്പൂരില്‍ നിന്നും തുടച്ചുനീക്കാന്‍ വേണ്ടിയാണ് സ്ഥാനര്‍ത്ഥിയായതെന്ന് പി വി അന്‍വര്‍ പറയുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നതിനാല്‍ തനിക്ക് വോട്ടു വേറെയും കിട്ടും. നാലു പതിററാണ്ടായി ഒരാള്‍ തന്നെ ജനപ്രതിനിയായാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും, ഇത്തവണ നിലമ്പൂരില്‍ മാററം ഉറപ്പാണെന്നും ഇടതുസ്വതന്ത്രസ്ഥാനാര്‍ത്ഥി പറയുന്നു.
മണ്ഡലത്തില്‍ കുടിവെള്ളം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. കുഞ്ഞാലിയുടെ മണ്ഡലത്തില്‍ കാലങ്ങള്‍ക്കിപ്പുറം വിജയഗാഥ രചിക്കാനാവുമെന്ന ഉറപ്പില്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി നിലമ്പൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.